mitchell marsh x
Sports

55 പന്തില്‍ സെഞ്ച്വറിയടിച്ച് മിച്ചല്‍ മാര്‍ഷ്, ഓസ്‌ട്രേലിയ ഹാപ്പി!

പെര്‍ത്ത് സ്‌കോര്‍ചേസിനായി 58 പന്തില്‍ 102 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ഹൊബാര്‍ട്ട്: ടി20 ലോകകപ്പിനൊരുങ്ങുന്ന ഓസ്‌ട്രേലിയ ടീമിനെ ഹാപ്പിയാക്കി നായകന്‍ മിച്ചല്‍ മാര്‍ഷ്. ബിഗ് ബാഷ് ലീഗില്‍ താരം അതിവേഗം സെഞ്ച്വറിയുമായി കളം വാണു. പെര്‍ത്ത് സ്‌കോര്‍ചേസിനായി ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സിനെതിരെ 58 പന്തില്‍ 102 റണ്‍സെടുത്താണ് താരം തിളങ്ങിയത്.

25 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ മാര്‍ഷ് 55 പന്തില്‍ സെഞ്ച്വറിയിലുമെത്തി. 11 ഫോറും 5 സിക്‌സും തൂക്കിയാണ് ഓപ്പണറായി ഇറങ്ങി മാര്‍ഷ് കൂറ്റനടികളുമായി കളം നിറഞ്ഞത്.

മാര്‍ഷിന്റേയും നാലാമനായി ക്രീസിലെത്തിയ ആരോണ്‍ ഹാര്‍ഡിയുടേയും മികവില്‍ സ്‌കോര്‍ചേസ് 3 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഹാര്‍ഡി 43 പന്തില്‍ 9 ഫോറും 5 സിക്‌സും സഹിതം 94 റണ്‍സുമായി പുറത്താകാതെ നിന്നു.

മാര്‍ഷ്- ഹാര്‍ഡി സഖ്യം മൂന്നാം വിക്കറ്റില്‍ 164 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. 14 ഓവറിലാണ് സഖ്യം 164 റണ്‍സ് ചേര്‍ത്തത്.

Star Australia all-rounder mitchell marsh put in a brilliant performance against Hobart Hurricanes in the ongoing BBL.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം

ബുള്ളറ്റ് ട്രെയിനില്‍ കുതിക്കാന്‍ രാജ്യം; ബിനോയ് അല്ല പിണറായി വിജയന്‍; ശബരിമലയില്‍ നടന്നത് വന്‍കൊള്ള; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇന്ത്യയിൽ 391 പാക് തടവുകാർ; പാകിസ്ഥാനിൽ 199 മത്സ്യത്തൊഴിലാളികൾ; പട്ടിക കൈമാറി

7 കളിയില്‍ ഒരു ജയം മാത്രം; എന്‍സ്‌കോ മരെസ്ക്കയുടെ 'ചെല്‍സി കസേര'യും തെറിച്ചു!

SCROLL FOR NEXT