ഫോട്ടോ: ട്വിറ്റർ 
Sports

22 വര്‍ഷത്തിനിടെ എട്ടാം തവണ; മിതാലി രാജ് വീണ്ടും നമ്പര്‍ വണ്‍

22 വര്‍ഷത്തിനിടെ എട്ടാം തവണ; മിതാലി രാജ് വീണ്ടും നമ്പര്‍ വണ്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: വനിതകളുടെ ഏകദിന ബാറ്റിങ് റാങ്കിങില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഉജ്ജ്വല ബാറ്റിങാണ് മിതാലിക്ക് തുണയായത്. 

22 വര്‍ഷമായി തുടരുന്ന കരിയറില്‍ ഇത് എട്ടാം തവണയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ റാങ്കിങില്‍ തലപ്പത്തെത്തുന്നത്. 2005ലാണ് മിതാലി കരിയറില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തുന്നത്. 

38കാരിയായ താരം ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ 72 റണ്‍സും രണ്ടാം ഏകദിനത്തില്‍ 59 റണ്‍സുമാണ് താരം കണ്ടെത്തിയത്. മൂന്നാം പോരാട്ടത്തില്‍ പുറത്താകാതെ 75 റണ്‍സെടുത്ത് മിതാലി ഇന്ത്യയെ വിജയത്തിലേക്കും നയിച്ചു. 

ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിന് മുന്‍പ് എട്ടാം സ്ഥാനത്തായിരുന്നു മിതാലി. പരമ്പരയില്‍ ആകെ 206 റണ്‍സെടുത്തതോടെ ഒന്നാം റാങ്കിലേക്ക് കയറുകയായിരുന്നു. ബാറ്റിങില്‍ ആദ്യ പത്തിനുള്ളിലുള്ള മറ്റൊരു ഇന്ത്യന്‍ താരം സ്മൃതി മന്ധനയാണ്. താരം ഒന്‍പതാം സ്ഥാനത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT