സോവിമ: 78 വര്‍ഷങ്ങള്‍ക്കു ശേഷം രഞ്ജി ട്രോഫിയില്‍ ഒരു ബാറ്റര്‍ ക്വാഡ്രബിള്‍ സെഞ്ച്വറി അടിച്ചു. മിസോറം ബാറ്റര്‍ ചിന്മയ് സുതറാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. നാഗാലാന്‍ഡിനെതിരായ പോരാട്ടത്തില്‍ 517 പന്തില്‍ 46 സിക്സും 7 ഫോറും സഹിതം താരം 400 റണ്‍സെടുത്തു.
1948ല്‍ മഹാരാഷ്ട്രയുടെ ബിബി നിംപല്കര് കത്തിയവാറിനെതിരെ 443 റണ്‍സ് നേടിയതാണ് നേരെത്തെയുള്ള രഞ്ജി ക്വാഡ്രബിള്‍. അതിനു ശേഷം ഇപ്പോഴാണ് മറ്റൊരു താരം 400 അടിക്കുന്നത്. രഞ്ജി ക്രിക്കറ്റ് ചരിത്രത്തിൽ 400 റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന അപൂർവ നേട്ടവും ചിന്മയ് സ്വന്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരേയൊരാളേ 400 റണ്‍സെന്ന മാന്ത്രിക സംഖ്യം തൊട്ടിട്ടുള്ളു. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ ലാറ ക്വാഡ്രബളുമായി നോട്ടൗട്ടായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ലാറ 501 റണ്‍സും അടിച്ചിട്ടുണ്ട്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ലാറയ്ക്കു പുറമെ ഓസീസ് ഇതിഹാസം സര് ഡോണ്‍ ബ്രാഡ്മാനും 400 അടിച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ താരം ഡബ്ല്യുഎച് പൊന്സ്ഫോര്ഡ് രണ്ട് തവണ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ക്വാഡ്രബിള്‍ നേടി. അഫ്താബ് ബലോച്, മക്ലാരന്, നോര്‍ത്ത്ഈസ്റ്റ്, ഗ്രെയം ഹിക്ക് എന്നിവരും ഫസ്റ്റ് ക്ലാസില്‍ ക്വാഡ്രബിള്‍ നേടിയ താരങ്ങളാണ്.
പുറത്താകാതെ 400 റണ്‍സെടുത്ത താരത്തിന്റെ ബാറ്റിങ് കരുത്തില്‍ മിസോറം ഒന്നാ ഇന്നിങ്സ് 9 വിക്കറ്റനഷ്ടത്തില് 581 റണ്‍സെടുത്തു. ലാല്ഹ്രുസെയ്ല (31), മനേന്ദര്‍ സിങ് (27), ജെഹു ആന്ഡേഴ്സന് (69) അവസാന ബാറ്ററായി എത്തിയ ലാല്റംപുയ (പുറത്താകാതെ 14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates