'47 കിരീടങ്ങൾ', ആൻ സെ യുങിന്റെ ബാഡ്മിന്റൺ അപാരത... 'ചരിത്രം വഴിമാറി'!

30 വർഷമായി തകരാതെ നിന്ന റെക്കോർഡ് തിരുത്തി ദക്ഷിണ കൊറിയ താരം
An Se young with tittle
An Se youngx
Updated on: 
1 min read

ഡെൻസ്: അന്താരാഷ്ട്ര ബാഡ്മിന്റൺ ചരിത്രത്തിൽ പുതിയ ആധ്യായം എഴുതി ചേർത്ത് ദക്ഷിണ കൊറിയ നനിതാ സൂപ്പർ താരം ആൻ സെ യുങ്. വനിതാ സിം​ഗിൾസിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര കിരീടങ്ങൾ നേടുന്ന താരമെന്ന നേട്ടം ഇനി ആൻ സെ യുങിന്. ഏതാണ്ട് 3 പതിറ്റാണ്ടുകളായി തകരാതെ നിന്ന റെക്കോർഡാണ് ആൻ സെ യുങ് സ്വന്തം പേരിലാക്കിയത്. ഇന്തോനേഷ്യൻ താരം സുസി സുശാന്തിയുടെ റെക്കോർഡാണ് താരം മറികടന്നത്.

ഒഡെൻസിൽ നടന്ന ഡെൻമാർക്ക് ഓപ്പൺ ഫൈനലിൽ ജപ്പാന്റെ അകാനെ യാമ​ഗുചിയെ വീഴ്ത്തി ആൻ സെ യുങ് കിരീടം പിടിച്ചെടുത്തതോടെയാണ് താരം അനുപമ റെക്കോർഡിലെത്തിയത്. താരത്തിന്റെ 47ാം അന്താരാഷ്ട്ര സിം​ഗിൾസ് കിരീമാണിത്. സുസി സുശാന്തിക്ക് 46 കിരീടങ്ങളാണ് ഉള്ളത്. ഫൈനലിൽ യാമ​ഗുചിക്കെതിരെ 21-23, 21-14, 21-18 എന്ന സ്കോറിനാണ് ആൻ സെ യുങ് വിജയവും കിരീടവും പിടിച്ചെടുത്തത്.

An Se young with tittle
16,000 റണ്‍സ്... ബാബര്‍ അസം ഇതിഹാസ പട്ടികയില്‍!

1997ൽ വിരമിച്ച സുസി സുശാന്തി 29 വർഷത്തോളമാണ് കിരീട നേട്ടത്തിൽ ഒന്നാം സ്ഥാനം അലങ്കരിച്ചത്. ഈ റെക്കോർഡാണ് 24കാരിയായ ദക്ഷിണ കൊറിയൻ താരം തകർത്തത്. 39 കിരീടങ്ങളുമായി സ്പെയിനിന്റെ കരോലിന മരിനാണ് കിരീട നേട്ടത്തിൽ മൂന്നാമത്.

An Se young with tittle
50, 50, 100, 100, 100, 100... 6 കളിയിലെ റിങ്കു സിങ് ബാറ്റിങ്!
An Se young with tittle
അർധ സെഞ്ച്വറി അതിവേ​ഗം... ചരിത്രമെഴുതി ഷെഫാലി വർമ, വൻ റെക്കോർ‍ഡ്!
Summary

South Korean badminton superstar An Se young has rewritten the history books, becoming the most decorated women’s singles player in international badminton and ending Indonesian legend Susi Susanti’s nearly three-decade reign at the top

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com