16,000 റണ്‍സ്... ബാബര്‍ അസം ഇതിഹാസ പട്ടികയില്‍!

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധേയ നാഴികക്കല്ല്
‌Babar Azam
‌Babar Azamx
Updated on: 
1 min read

റാവല്‍പിണ്ടി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ 16,000 റണ്‍സ് നേടുന്ന അഞ്ചാമത്തെ പാകിസ്ഥാന്‍ താരമായി മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിലാണ് താരം നാഴികക്കല്ല് പിന്നിട്ടത്. മൂന്ന് ഫോര്‍മാറ്റിലുമായാണ് നേട്ടം.

ശ്രീലങ്കക്കെതിരായ പോരിനിറങ്ങുമ്പോള്‍ 15,993 റണ്‍സായിരുന്നു ബാബറിന്റെ സമ്പാദ്യം. മത്സരത്തില്‍ 7 റണ്‍സ് കൂടി നേടിയാല്‍ താരത്തിന് നാഴികക്കല്ല് താണ്ടാമെന്ന നിലയിലായിരുന്നു. മത്സരത്തില്‍ ബാബര്‍ 45 റണ്‍സെടുത്തു. 2015ല്‍ പാക് ടീമില്‍ അരങ്ങേറിയ ബാബര്‍ ശ്രീലങ്കക്കെതിരെ 355ാം അന്താരാഷ്ട്ര പോരാട്ടത്തിലാണ് കളിക്കാനിറങ്ങിയത്.

‌Babar Azam
50, 50, 100, 100, 100, 100... 6 കളിയിലെ റിങ്കു സിങ് ബാറ്റിങ്!

ഇതിഹാസങ്ങളായ ഇന്‍സമാം ഉള്‍ ഹഖ്, യൂനിസ് ഖാന്‍, മുഹമ്മദ് യൂസഫ്, ജാവേദ് മിയാന്‍ദാദ് എന്നിവരാണ് ബാബറിനു മുന്‍പ് 16,000 റണ്‍സ് നേടിയ പാക് താരങ്ങള്‍. പട്ടികയില്‍ ഇന്‍സമാം ആണ് മുന്നില്‍ നില്‍ക്കുന്നത്. 374 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 17,134 റണ്‍സാണ് ഇന്‍സമാമിന്റെ നേട്ടം. 357 മത്സരങ്ങളില്‍ നിന്നു 16,213 റണ്‍സാണ് മുന്‍ താരം ജാവേദ് മിയാന്‍ദാദിന്റെ സമ്പാദ്യം.

ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. സച്ചിന്‍ 34,357 റണ്‍സ് അടിച്ചുകൂട്ടി. രണ്ടാം സ്ഥാനത്ത് വിരാട് കോഹ്‌ലിയാണ്. താരത്തിന് 28,527 റണ്‍സ്.

‌Babar Azam
അർധ സെഞ്ച്വറി അതിവേ​ഗം... ചരിത്രമെഴുതി ഷെഫാലി വർമ, വൻ റെക്കോർ‍ഡ്!
‌Babar Azam
കനത്ത തോൽവി, രണ്ടാം പോരിൽ ബ്ലാസ്റ്റേഴ്സ് ഞെട്ടി!
Summary

Babar Azam reached another milestone in his international career on Sunday, becoming the fifth Pakistan batter to score 16,000 international runs during the first ODI of the tri-series against Sri Lanka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com