കനത്ത തോൽവി, രണ്ടാം പോരിൽ ബ്ലാസ്റ്റേഴ്സ് ഞെട്ടി!

ഐസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി തുടരെ രണ്ടാം ജയവുമായി നോർത്ത്ഈസ്റ്റ് യുനൈറ്റഡ്
NorthEast United thumps Kerala Blasters
NorthEast United thumps Kerala Blastersx
Updated on: 
1 min read

ഗുവാഹത്തി: സീസണിലെ ആദ്യ പോരാട്ടത്തിൽ വിജയത്തോടെ തുടങ്ങി കത്തും ആത്മവിശ്വാസത്തോടെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം പോരാട്ടത്തിൽ കനത്ത തോൽവി. ഐഎസ്എല്ലിൽ എവേ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് നോർത്ത്ഈസ്റ്റ് യുനൈറ്റഡിനോട് 1-4ന് കനത്ത തോൽവി ഏറ്റുവാങ്ങി.

നോർത്ത് ഈസ്റ്റിനായി മൊറോക്കൻ താരം അലാദ്ദീൻ അജറൈ ഇരട്ട ഗോൾ നേടി. സ്പാനിഷ് താരം അന്റോണിയോ മൊയാനോയും മലയാളി യുവതാരം അമൻ സി‌കെയും അവർക്കായി ലക്ഷ്യം കണ്ടു. ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോൾ മോമോ യാൻസാനെ വലയിലിട്ടു. ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ വീഴ്ത്തിയതിന്റെ കരുത്തിൽ വന്ന കൊമ്പൻമാർക്ക് നോർത്ത്ഈസ്റ്റ് യുനൈറ്റഡിനെതിരെ തൊട്ടതെല്ലാം പിഴച്ചു.

NorthEast United thumps Kerala Blasters
8.5 ഓവറില്‍ 104 അടിച്ച് ജയം! ആദ്യ പരമ്പര തന്നെ ഉറപ്പിച്ച് 'ക്യാപ്റ്റന്‍ സ്മൃതി മന്ധാന'

മത്സരം തുടങ്ങി 15ാം മിനിറ്റിൽ അജറൈ ലക്ഷ്യം കണ്ടു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലാണ് മൊയാനോയുടെ ഗോൾ. രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമങ്ങളാണ് കണ്ടത്. 60ാം മിനിറ്റിൽ മോമോ ലക്ഷ്യം കണ്ടു. എന്നാൽ ആ ഗോളാഘോഷത്തിന് 10 മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. 70ാം മിനിറ്റിൽ അജറൈ നോർത്ത് ഈസ്റ്റിനായി വീണ്ടും ലക്ഷ്യം കണ്ടു. ഇതോടെ അവർ 3-1ന് മുന്നിലെത്തി. 82ാം മിനിറ്റിൽ അമൻ കൂടി ഗോൾ നേടിയതോടെ നോർത്ത് ഈസ്റ്റ് വിജയമുറപ്പിച്ചു.

തുടരെ രണ്ട് മത്സരങ്ങളും വിജയിച്ച് ആറ് പോയിന്റുമായി നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മൂന്ന് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്ത്.

NorthEast United thumps Kerala Blasters
സച്ചിൻ ബേബിക്ക് സെഞ്ച്വറി, ക്രീസിൽ അസ്ഹറുദ്ദീൻ! പൊരുതിക്കയറി കേരളം
NorthEast United thumps Kerala Blasters
1 റൺ, ക്ലീൻ ബൗൾഡ്... ​ഗിൽ എന്താണ് കാണിക്കുന്നത്! (വിഡിയോ)
Summary

Kerala Blasters suffered its first loss in ISL 2026-27, while NorthEast United climbed to the top of the table, having earned full points from two matches

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com