50, 50, 100, 100, 100, 100... 6 കളിയിലെ റിങ്കു സിങ് ബാറ്റിങ്!

യുപി താരത്തെ ഇന്ത്യയുടെ എ ടീമിലേക്ക് പോലും പരിഗണിക്കാത്ത ബിസിസിഐക്കെതിരെ ആരാധകര്‍
Rinku Singh centuey celebration
Rinku Singhx
Updated on: 
1 min read

കാണ്‍പുര്‍: രഞ്ജി ട്രോഫി കിക്കറ്റില്‍ തുടരെ രണ്ടാം സെഞ്ച്വറിയുമായി ഇന്ത്യന്‍ താരം റിങ്കു സിങ്. സീസണിലെ ആദ്യ പോരാട്ടത്തില്‍ ബിഹാറിനെതിരെ ഉത്തര്‍പ്രദേശിനായി ശതകം നേടിയ താരം പിന്നാലെ ഗോവയ്‌ക്കെതിരേയും നേട്ടം ആവര്‍ത്തിച്ചു. സിംബാബ്‌വെക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ച താരത്തെ പിന്നീട് അരങ്ങേറിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലേക്കും ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമിലേക്കും പരിഗണിച്ചിരുന്നില്ല. പിന്നാലെയാണ് താരത്തിന്റെ 2 കിടിലന്‍ സെഞ്ച്വറി ഇന്ത്യയുടെ പ്രീമിയര്‍ ആഭ്യന്തര പോരില്‍ പിറന്നത്.

ബിഹാറിനെതിരെ 112 റണ്‍സാണ് താരം നേടിയത്. നടന്നുകൊണ്ടിരിക്കുന്ന ഗോവയ്‌ക്കെതിരായ പോരാട്ടത്തില്‍ താരം 118 റണ്‍സും അടിച്ചെടുത്തു. 11 ഫോറും 2 സിക്‌സും സഹിതമാണ് കിടിലന്‍ബാറ്റിങ്.

Rinku Singh centuey celebration
അർധ സെഞ്ച്വറി അതിവേ​ഗം... ചരിത്രമെഴുതി ഷെഫാലി വർമ, വൻ റെക്കോർ‍ഡ്!

പിന്നാലെ താരത്തെ പിന്തുണച്ച് ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരത പുലര്‍ത്തുന്ന റിങ്കു സിങിനെ ടി20യില്‍ മാത്രമല്ല മറ്റ് ഫോര്‍മാറ്റിലും പരിഗണിക്കാന്‍ തയ്യാറാകണമെന്നു ആരാധകര്‍ വ്യക്തമാക്കി. കണക്കുകള്‍ നിരത്തിയാണ് ആരാധകര്‍ റിങ്കുവിനെ പിന്തുണച്ച് രംഗത്തെത്തിയത്.

കഴിഞ്ഞ ആറ് രഞ്ജി ഇന്നിങ്‌സുകളില്‍ റിങ്കു 4 സെഞ്ച്വറിയും 2 അര്‍ധ സെഞ്ചറിയും തൂക്കിയിട്ടുണ്ട്. ഇനി എന്താണ് ടീമിലേക്ക് തിരികെ വിളിക്കാന്‍ റിങ്കു ചെയ്യേണ്ടത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇന്ത്യയുടെ എ ടീമിലേക്ക് പോലും താരത്തെ പരിഗണിച്ചില്ലെന്നും ആരാധകര്‍ ആരോപിക്കുന്നു.

Rinku Singh centuey celebration
കനത്ത തോൽവി, രണ്ടാം പോരിൽ ബ്ലാസ്റ്റേഴ്സ് ഞെട്ടി!
Rinku Singh centuey celebration
8.5 ഓവറില്‍ 104 അടിച്ച് ജയം! ആദ്യ പരമ്പര തന്നെ ഉറപ്പിച്ച് 'ക്യാപ്റ്റന്‍ സ്മൃതി മന്ധാന'
Summary

Rinku Singh, who represents Uttar Pradesh, scored 112 against Bihar and followed it up with an unbeaten 118 against Goa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com