ഫോട്ടോ: ഫെയ്‌സ്ബുക്ക്‌ 
Sports

'മ്മടെ ബ്രസീല്‍ പടമായിട്ടോ'...

മാരക്കാനയില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ മ്മടെ ബ്രസീല്‍ പടമായിട്ടോ എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്

മാരക്കാനയില്‍ ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍ ബലത്തില്‍ മെസി തന്റെ ആദ്യ അന്താരാഷ്ട്ര കിരീടം തൊട്ടപ്പോള്‍ അത് ആഘോഷിച്ച് അര്‍ജന്റീനയുടെ കടുത്ത ആരാധകനായ മുന്‍മന്ത്രി എംഎം മണിയും. മാരക്കാനയില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ മ്മടെ ബ്രസീല്‍ പടമായിട്ടോ എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം. 

ബ്രസീല്‍-അര്‍ജന്റീന ഫൈനല്‍ ലൈനപ്പായപ്പോള്‍ തന്നെ മണിയാശാനെ വെല്ലുവിളിച്ച് കടുത്ത ബ്രസീല്‍ ആരാധകരായ മന്ത്രി വി ശിവന്‍കുട്ടിയും മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും എത്തിയിരുന്നു. മാരക്കാനയുടെ ആകാശത്ത് പുതുചരിത്രം പിറക്കും എന്നാണ് ഇവരുവരും പറഞ്ഞത്. 

നമ്മളെ അനാവശ്യമായി ചൊറിയാന്‍ വന്നാ നമ്മളങ്ങ് കേറി മാന്തുമെന്നാണ് അര്‍ജന്റീനയുടെ വിജയം ടിവിയില്‍ കണ്ട് ചിത്രം പങ്കുവെച്ച് എംഎം മണി കുറിച്ചത്. 21ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ ഗോളിന് മറുപടി നല്‍കാനുള്ള ബ്രസീലിന്റെ ശ്രമങ്ങളെല്ലാം അര്‍ജന്റീനയുടെ ഗോള്‍വലയില്‍ തട്ടിയകലുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി മൊഴി ഒപ്പിടിപ്പിച്ചു'; ഇഡിക്കെതിരെ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ്

PGIMER: കേന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 243 നഴ്സ് ഒഴിവുകൾ !

47ാം വയസിലും 'കറക്കി വീഴ്ത്തും' അദ്ഭുത ബൗളിങ്! സ്വന്തം റെക്കോർഡ് തിരുത്തി ഇമ്രാൻ താഹിർ

കാസർകോടിന്റെ പ്രകൃതിഭംഗി തൊട്ടറിയാൻ 'പൊസഡി ഗുംപെ'; വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ ഡിടിപിസി

മലയാളത്തിലേക്ക് തിരിച്ചെത്തി മേനക; ഒപ്പം കൊറിയൻ താരം അമി ജങും, 'ഒരു കൊറിയൻ കൺഫ്യൂഷൻ' തുടങ്ങി