ഫോട്ടോ: ട്വിറ്റർ 
Sports

സലയ്ക്ക് ഇരട്ട ഗോളുകള്‍; ലിവര്‍പൂളിന് 'ഹാപ്പി ന്യൂ ഇയര്‍', ഒന്നാം സ്ഥാനം, 3 പോയിന്റ് ആധിപത്യം

കുര്‍ടിസ് ജോണ്‍സ്, കോഡി ഗാക്‌പോ എന്നിവരും ഗോളുകള്‍ നേടി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ കുതിക്കുന്നു. പുതുവര്‍ഷത്തില്‍ മൂന്ന് പോയിന്റിന്റെ വ്യക്തമായ ആധിപത്യവുമായി അവര്‍ ഒന്നാം സ്ഥാനത്ത്. സ്വന്തം തട്ടകത്തില്‍ ലിവര്‍പൂള്‍ ന്യൂകാസില്‍ യുനൈറ്റഡിനെ തകര്‍ത്തു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. 

ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സല ലിവര്‍പൂളിനായി ഇരട്ട ഗോളുകള്‍ വലയിലാക്കി. കുര്‍ടിസ് ജോണ്‍സ്, കോഡി ഗാക്‌പോ എന്നിവരും ഗോളുകള്‍ നേടി. ന്യൂകാസിലിനായി അലക്‌സാണ്ടര്‍ ഇസാക്, സ്വെന്‍ ബോട്മന്‍ എന്നിവര്‍ വല ചലിപ്പിച്ചു. മത്സരത്തില്‍ പിറന്ന ആറ് ഗോളുകളും രണ്ടാം പകുതിയിലാണ് വന്നത്. 

കളിയുടെ 49ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ നിന്നു സല അനായാസം വല ചലിപ്പിച്ച് ലിവര്‍പൂളിനു ലീഡ് സമ്മാനിച്ചു. പിന്നാലെ ന്യൂകാസിലിന്റെ മറുപടി 54ാം മിനിറ്റില്‍ ഇസാകിലൂടെ. എന്നാല്‍ 74, 78 മിനിറ്റുകളില്‍ കുര്‍ടിസ് ജോണ്‍സ്, കോഡി ഗാക്‌പോ എന്നിവര്‍ തുടരെ ഗോളുകള്‍ നേടി ലിവര്‍പൂളിനു വ്യക്തമായ ലീഡ് നല്‍കി. 81ാം മിനിറ്റില്‍ ബോട്മന്റെ ഗോളിലൂടെ ന്യൂകാസില്‍ ലീഡ് കുറച്ചു. 86ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി സല കൃത്യമായി വലയിലാക്കി ലിവര്‍പൂളിന്റെ ജയം ഉറപ്പാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു