Mohammad Amir x
Sports

'സ്വന്തം ടീമിനെ നാണംകെട്ട തോല്‍വിയിലേക്ക് തള്ളിയിട്ട ആളാണ്... ആമിറേ, ലേശം ഉളുപ്പ്...'

മുന്‍ പാക് താരം മുഹമ്മദ് ആമിറിനെതിരെ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ നിരന്തരം മോശം പരാമര്‍ശങ്ങള്‍ നടത്തുന്ന മുന്‍ പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിറിനെതിരെ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് രംഗത്ത്. അഭിഷേക് ശര്‍മ മോശം കളിക്കാരനാണെന്നും ഇന്ത്യ സെമിയിലെത്തില്ല എന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ ആമിര്‍ നടത്തിയിരുന്നു. ഇതിനെതിരെയാണ് കൈഫ് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയത്.

ഇന്ത്യയെക്കുറിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നിരന്തരം ആമിര്‍ നടത്തുന്നത് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ വേണ്ടി മാത്രമാണെന്നു കൈഫ് തന്റെ യുട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. ക്രിക്കറ്റിനെക്കുറിച്ചോ ഇന്ത്യന്‍ ടീമിനെ കുറിച്ചോ ഉള്ള ആമിറിന്റെ വര്‍ത്തമാനങ്ങള്‍ പരിഗണന പോലും അര്‍ഹിക്കുന്നില്ല. യഥാര്‍ഥ ക്രിക്കറ്റ് വിശകലനമൊന്നുമല്ല അദ്ദേഹം നടത്തുന്നതെന്നും കൈഫ്.

'ഇന്ത്യ സെമിയിലെത്താന്‍ യോഗ്യതയുള്ള ടീമാണെന്നു ആമിറിന് അറിയില്ല എന്നാണോ വിചാരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാര്‍ മുന്നോട്ടു പോകുമെന്നു അദ്ദേഹത്തിനു നല്ലതു പോലെ അറിയാം. പക്ഷേ തിരിച്ചു പറഞ്ഞാലെ വാര്‍ത്തയാകു. അതിനു വലിയ പ്രാധാന്യമൊന്നും നാം നല്‍കേണ്ടതില്ല. അവരുടെ നിലവാരത്തിലേക്ക് താഴ്ന്നു അതിനു മറുപടി പറയേണ്ട കാര്യവും ഇല്ല.'

'2024ലെ ലോകകപ്പില്‍ യുഎസ്എയോടു പാകിസ്ഥാന്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിയായ ബൗളറാണ് ആമിര്‍. അദ്ദേഹം ഒരു ബൗണ്ടറി മാത്രമേ നിര്‍ണായക ഓവറില്‍ വഴങ്ങിയുള്ളു. പക്ഷേ ഒരു പന്ത് പോലും വിക്കറ്റ് കണക്കാക്കി വന്നില്ല. നിരവധി വൈഡുകളും അദ്ദേഹം അന്നെറിഞ്ഞു. ആരാണ് ഇങ്ങനെ ഭയത്തോടെ പന്തെറിഞ്ഞ് സ്വന്തം ടീമിനെ തോല്‍പ്പിച്ചത്.'

പാക് ക്രിക്കറ്റ് ടീമിനെതിരെയും അവര്‍ മുന്നോട്ടു വയ്ക്കുന്ന ക്രിക്കറ്റ് സംസ്‌കാരത്തേയും കൈഫ് നിശിതമായി തന്നെ വിമര്‍ശിച്ചു. കായിക മേഖലയില്‍ ഇന്ത്യയേക്കാള്‍ എത്രയോ പിന്നിലാണ് പാകിസ്ഥാന്‍. അവര്‍ക്ക് മര്യാദയ്ക്കുള്ള നേതൃനിര പോലും ഇല്ല.

'നാം എന്തിനാണ് ഈ പാക് താരങ്ങള്‍ക്ക് ഇത്ര പ്രാധാന്യം നല്‍കുന്നത്. എത്രയോ പിന്നിലാണ് അവര്‍. മികച്ച താരങ്ങളില്ല, ക്യാപ്റ്റനില്ല, മികച്ച ബൗളറില്ല ഒന്നുമില്ല. അവരെ വെറുതെ വിടുകയാണ് നല്ലത്. അവര്‍ പറയുന്നതിനു മുഴുവന്‍ നാം പ്രതികരിക്കേണ്ട ആവശ്യം പോലുമില്ല. അവര്‍ക്കൊരിക്കലും ഇന്ത്യയുടെ നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കില്ല. അവരുടെ അഭിപ്രായങ്ങള്‍ക്ക് അമിത ശ്രദ്ധ നല്‍കുന്നത് അവര്‍ക്ക് നാം പ്രാധാന്യം നല്‍കുന്നതു പോലെയാണ്. പാക് ടീം ആഗ്രഹിക്കുന്നതും അതാണ്'- കൈഫ് വിമര്‍ശിച്ചു.

ആമിര്‍ കുറ്റം പറഞ്ഞ ഇന്ത്യ സെമി കളിക്കാനിറങ്ങുമ്പോള്‍ പാകിസ്ഥാന്‍ സെമി പോലും കാണാതെ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി കഴിഞ്ഞു. തുടരെ രണ്ടാം ലോകകപ്പിലാണ് പാകിസ്ഥാന്‍ സെമി കാണാതെ പുറത്താകുന്നത്.

Former India batter Mohammed Kaif tore into Pakistan pacer Mohammad Amir for making inflammatory comments about the Indian cricket team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി

'മതത്തേക്കാള്‍ വലുത് സുരക്ഷ'; എയര്‍പോര്‍ട്ടിന് സമീപത്തെ നിസ്‌കാര ഷെഡ് പൊളിച്ചതില്‍ തെറ്റില്ലെന്ന് കോടതി

'സഹായം ആവശ്യമുണ്ടെങ്കിൽ മെസേജ് അയക്കൂ'; ദുബായിൽ കുടുങ്ങി കിടക്കുന്നവർക്ക് സൗജന്യ താമസമൊരുക്കി സോനു സൂദ്

ബ്രേക്ക്ഫാസ്റ്റ് തന്നെ ഉച്ചയ്ക്കും? കുട്ടികൾക്ക് ലഞ്ച് ബോക്സ് ഒരുക്കുമ്പോൾ ശ്രദ്ധിക്കണം

കടൽ വിഭവങ്ങൾ തയ്യാറാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

SCROLL FOR NEXT