മുഹമ്മ് ഷമി, പ്രീതി സിന്റ/ ചിത്രം ഫെയ്‌സ്‌ബുക്ക് 
Sports

'പഴയകൂട്ടുകാരിയെ കണ്ടപ്പോള്‍', മുഹമ്മദ് ഷമിയോട് കുശലം അന്വേഷിച്ച് പ്രീതി സിന്റ; വൈറൽ ചിത്രം

ഗുജറാത്ത് ടൈറ്റന്‍സ് ഫെയ്‌സ്‌ബുക്കിലൂടെയാണ് ചിത്രം പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിം​ഗ്‌സിനെതിരെ തകര്‍പ്പന്‍ ജയമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ഒരു പന്ത് ബാക്കി നില്‍ക്കെയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിലെത്തിയത്. ഇപ്പോഴിതാ മത്സരശേഷം ഗുജറാത്ത് ടൈറ്റന്‍സ് 
ഫെയ്‌സ്‌ബുക്കിലൂടെ പുറത്ത് വിട്ട ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

പഞ്ചാബ് കിംഗ്‌സ് ഉടമ പ്രീതി സിന്റയും ഗുജറാത്ത് താരം മുഹമ്മദ് ഷമിയും സംസാരിക്കുന്നതാണ് ചിത്രം. പഴയകൂട്ടുകാരിയെ കണ്ടപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 2019 മുതല്‍ 2021 വരെ പഞ്ചാബ് കിംഗ്‌സ് താരമായിരുന്നു മുഹമ്മദ് ഷമി. ടീമിന്റെ പേസ് നിരയെ നയിച്ചിരുന്നതും ഷമിയായിരുന്നു. 

ടീമിലെ താരങ്ങളുമായുള്ള ഏറ്റവും മികച്ച ബന്ധം പുലര്‍ത്തുന്ന ഉടമയാണ് പ്രീതി സിന്റ. ടീമിന് പിന്തുണയുമായി ഗ്യാലറിയിലുണ്ടായിരുന്ന താരം മത്സര ശേഷം ടീമിലെ ഓരോരുത്തരെയും കണ്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് എടുത്തത്. 24 പന്തില്‍ 36 റണ്‍സെടുത്ത മാത്യു ഷോര്‍ട്ടാണ് ടോപ് സ്‌കോറര്‍. ​ഗുജറാത്തിനായി മോഹിത് ശർമ രണ്ട് വിക്കറ്റ് വീഴ്‌ത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സം​ഗീത സംവിധായകനാകണമെന്നായിരുന്നു ആ​ഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'