കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബ​ഗാൻ മത്സരത്തിൽ നിന്ന് ഫെയ്സ്ബുക്ക്
Sports

സ്വന്തം തട്ടകത്തിൽ നാണംകെട്ട തോൽവി, ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത മൂന്ന് ​ഗോളിന് വീഴ്ത്തി മോഹൻ ബ​ഗാൻ

66-ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസ് ബഗാനായി മൂന്നാം ഗോള്‍ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് പരാജയത്തോടെ മടങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. മോഹൻ ബ​ഗാൻ എതിരില്ലാതെ മൂന്ന് ​ഗോളുകൾക്കാണ് ബ്ലസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ക്ക് മങ്ങലേറ്റു.

സ്വന്തം തട്ടകത്തിൽ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സിന് ആദ്യം മുതൽ തന്നെ കാലിടറി. 28-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യ നേടി ജെയ്മി മക്ലാരൻ ലീഡെടുത്തു. 40-ാം മിനിറ്റിൽ ജേസണ്‍ കമ്മിങ്‌സിന്റെ അസിസ്റ്റിൽ മക്ലാരൻ നീട്ടിയടിച്ച പന്ത് വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ ​ഗോൾ വല കുലുക്കി.

66-ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസ് ബഗാനായി മൂന്നാം ഗോള്‍ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് പരാജയത്തോടെ മടങ്ങി. മത്സരത്തിൽ ഏറെ നേരം പന്ത് കൈവശം വെച്ചത് കേരള ബ്ലാസ്റ്റേഴ്സായിരുന്നു. 67 ശതമാനമായിരുന്നു ബോൾ പൊസെഷൻ. എന്നാൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കാനോ ലഭിച്ച അവസരങ്ങൾ ​ഗോളാക്കി മാറ്റാനോ സാധിച്ചില്ല.

20 കളികളിൽ നിന്ന് 24 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഏഴ് കളികൾ ജയിച്ചപ്പോൾ 10 എണ്ണം തോറ്റു. 21 കളികളിൽ നിന്ന് 49 പോയിന്റുമായി മോഹൻ ബ​ഗാൻ പട്ടികയിൽ ഒന്നാമതാണ്. ബം​ഗാൾ ടീം സെമി ഉറപ്പിക്കുകയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

SCROLL FOR NEXT