Mohun Bagan Down Kerala Blasters 2-0 in ISL Opener  @isl
Sports

ISL: മോഹൻ ബഗാൻ വക രണ്ട് 'അടി'; കൊമ്പന്മാർക്ക് തോൽവിയോടെ തുടക്കം

സെര്‍ജിയോ ലൊബേറയു‌ടെ കീഴിൽ മികച്ച പ്രകടനമാണ് മോഹന്‍ ബഗാന്‍ മത്സരത്തിൽ കാഴ്ചവെച്ചത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച മോഹന്‍ ബഗാന്‍ ടീമിനെ പിടിച്ചു കെട്ടാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പഠിച്ച പണി പലതും പയറ്റി നോക്കി എങ്കിലും വിജയിക്കാനായില്ല.

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മൈതാനത്തിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോൽവിയോടെ തുടക്കം. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് മോഹൻ ബഗാൻ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ജേമി മക്ലാരനും,ടോം അൽഡ്രെഡ് എന്നിവരാണ് മോഹൻ ബഗാന് വേണ്ടി ഗോൾ നേടിയത്.

സെര്‍ജിയോ ലൊബേറയു‌ടെ കീഴിൽ മികച്ച പ്രകടനമാണ് മോഹന്‍ ബഗാന്‍ മത്സരത്തിൽ കാഴ്ചവെച്ചത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച മോഹന്‍ ബഗാന്‍ ടീമിനെ പിടിച്ചു കെട്ടാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പഠിച്ച പണി പലതും പയറ്റി നോക്കി എങ്കിലും വിജയിക്കാനായില്ല. 36 മത്തെ മിനിറ്റിൽ പെട്രാടോസ് ബോക്സിനുള്ളിൽ വെച്ച് നൽകിയ കിടിലൻ പാസ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരങ്ങൾ നോക്കി നിൽക്കെ  ജേമി മക്ലാരൻ വലയിലേക്ക് അടിച്ചു മത്സരത്തിൽ മോഹൻ ബഗാന്റെ ആധിപത്യം ഉറപ്പിച്ചു.

രണ്ടാം പകുതിയിൽ മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. എബിൻ, ബോർജസ് എന്നിവർക്ക് പകരം ട്രുജില്ലോ, നവോച്ച എന്നിവർ കളത്തിലെത്തി. കളത്തിലിറങ്ങി മൂന്ന് മിനിറ്റ് പൂർത്തിയാക്കും മുൻപ് തന്നെ നവോച്ച മഞ്ഞ കാർഡും കാണേണ്ടി വന്നു. ബ്ലാസ്റ്റേഴ്‌സ് നിരയിൽ കെവിൻ യോക് വന്നതോടെ കളിയുടെ രീതി മാറി.

ചെറുതും വലുതുമായി നിരവധി ആക്രമണത്തിന് യോക് ചുക്കാൻ പിടിച്ചെങ്കിലും സമനില ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ഒടുവിൽ നിശ്ചിത സമയത്തിനു ശേഷമുള്ള ഏഴാമത്തെ മിനിറ്റിൽ (90+7) താപ്പ നൽകിയ ഫ്രീകിക്ക് ടോം അൽഡ്രെഡ് കൃത്യമായി വലയിലെത്തിച്ചു. ഇതോടെ മോഹൻ ബഗാൻ സ്കോർ 2- 0 ആയി. ആദ്യ ദിനമായ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കുന്നുണ്ട്. രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ എഫ്.സി ഗോവയും ഇന്റർ കാശിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

Mohun Bagan Beat Kerala Blasters 2-0 in ISL Opener as Maclaren, Aldred Strike in Kolkata

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പേരാമ്പ്ര അനൗണ്‍സ്‌മെന്റ് വിവാദം: ടി പി രാമകൃഷ്ണന് നോട്ടീസ്

'കരയിപ്പിച്ചു കളഞ്ഞല്ലോ മനുഷ്യാ നിങ്ങൾ'; മലയാള സിനിമ ഉപയോ​ഗിക്കാൻ മറന്നുപോയ നടൻ, 'വാഴ 2' വിൽ കയ്യടി വാരിക്കൂട്ടി ബിജുക്കുട്ടൻ

ബ്രഷ്ചെയ്ത് കഴിഞ്ഞാലും വായ്‌നാറ്റം മാറുന്നില്ലേ? എങ്കിൽ ഇവ ചെയ്യൂ

അഭിഷേക് ശർമയ്ക്ക് 'മുട്ടൻ പണി'; കനത്ത പിഴ ചുമത്തി ബിസിസിഐ, കാരണം അവ്യക്തം !

'നാലു വോട്ടു കിട്ടാന്‍ വേണ്ടിയുള്ള ഇത്തരം പ്രചാരണം സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ വലുത്; ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും'

SCROLL FOR NEXT