Walid Regragui x
Sports

ലോകകപ്പിന് 100 ദിവസം മാത്രം; മൊറോക്കോയ്ക്ക് ചരിത്ര നേട്ടം സമ്മാനിച്ച കോച്ച് റെഗ്‌രഗുയി സ്ഥാനം രാജിവച്ചു

മുഹമ്മദ് ഔഹാബി പുതിയ പരിശീലകന്‍

Author : സമകാലിക മലയാളം ഡെസ്ക്

റാബാറ്റ്: ലോകകപ്പിനു 3 മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മൊറോക്കോ ദേശീയ ഫുട്‌ബോള്‍ ടീമിനു വന്‍ തിരിച്ചടി. അവരെ കഴിഞ്ഞ ലോകകപ്പിന്റെ സെമി വരെ എത്തിച്ച് ചരിത്ര നേട്ടത്തിലേക്ക് തന്ത്രങ്ങളിലൂടെ വഴിയൊരുക്കിയ പരിശീലകന്‍ വാലിദ് റെഗ്‌രഗുയി സ്ഥാനം രാജിവച്ചു.

മൊറോക്കോ അണ്ടര്‍ 20 ടീമിനെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച മുഹമ്മദ് ഔഹാബിയാണ് പുതിയ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. 49കാരനായ ഔഹാബി ഇതാദ്യമായാണ് ഒരു സീനിയര്‍ ടീമിന്റെ കോച്ചായി സ്ഥാനമേല്‍ക്കുന്നത്. നിലവില്‍ മൊറോക്കോ അണ്ടര്‍ 23 ടീം പരിശീലക സ്ഥാനത്തു നിന്നാണ് ഔഹാബി വരുന്നത്. നേരത്തെ ബെല്‍ജിയം ക്ലബ് ആന്റര്‍ലറ്റിന്റെ യൂത്ത് ടീമിനേയും മുഹമ്മദ് ഔഹാബി പരിശീലിപ്പിച്ചിട്ടുണ്ട്.

2022ലെ ഫിഫ ലോകകപ്പ് പോരാട്ടത്തിലാണ് മൊറോക്കോ ടീം ചരിത്രമെഴുതിയത്. ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ സെമിയിലെത്തുന്ന ചരിത്രത്തിലെ ആദ്യ ആഫ്രിക്കന്‍, അറബ് രാജ്യമെന്ന നേട്ടം മൊറോക്കോ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം സ്വന്തം നാട്ടില്‍ അരങ്ങേറിയ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ ടീമിനെ പ്രകടനം വലിയ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കി. സ്വന്തം നാട്ടിലെ പോരില്‍ ഫൈനല്‍ വരെ എത്താന്‍ ടീമിനു സാധിച്ചെങ്കിലും വിവാദമായി മാറിയ കലാശപ്പോരില്‍ സെനഗലിനോട് പരാജയപ്പെട്ട് ടീം കിരീടം കൈവിട്ടു. ഇതാണ് സ്ഥാനമൊഴിയാന്‍ പരിശീലകനെ പ്രേരിപ്പിച്ചത്.

Mohamed Ouahbi

മൊറോക്കോ ടീമിന് പുതിയ മുഖവും വ്യത്യസ്തമായ ഊര്‍ജവും ഇനി ആവശ്യമുണ്ടെന്നു സ്ഥാനം രാജിവയ്ക്കുന്നതു പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ റെഗ്‌രഗുയി വ്യക്തമാക്കി. ലോകകപ്പിനായി പുതിയൊരു തുടക്കം ആവശ്യമുണ്ടെന്നു കരുതുന്നു. ടീമിന്റെ പുരോഗതിക്ക് പുതിയ കാഴ്ച്ചപ്പാടുകള്‍ ആവശ്യമാണ്. ആ പരിണാമത്തിനു പുതിയ വഴിയൊരുക്കി സ്ഥാനമൊഴിയാനാണ് തീരുമാനമെന്നും അദ്ദേഹം സ്ഥാനം രാജിവച്ച് വ്യക്തമാക്കി.

1975നു ശേഷം മൊറോക്കോ ടീമിനു ഒരു കോണ്ടിനെന്റല്‍ ട്രോഫി പോലും നേടാന്‍ സാധിച്ചിട്ടില്ല. 2022ലെ ലോകകപ്പിലെ മികവ് വലിയ പ്രതീക്ഷകളാണ് ആ രാജ്യത്തിനു സമ്മാനിച്ചത്. എന്നാല്‍ ആഫ്രിക്കന്‍ കപ്പിലെ പ്രകടനം വലിയ തിരിച്ചടിയായി മാറി. മാത്രമല്ല റെഗ്‌രഗുയിയുടെ പ്രതിരോധാത്മക തന്ത്രങ്ങളും വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു.

The 50-year-old Walid Regragui led Morocco to the semifinals at the 2022 World Cup — a first for Africa and the Arab world

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: കൂറുമാറിയ എഐഎഡിഎംകെ എംഎൽഎമാർക്ക് സീറ്റ് നൽകി ടിവികെ

'ദൂരെ എവിടെയോ നടക്കുന്ന കാര്യമാണെന്ന് കരുതി, അന്ന് ആ നടൻ പറഞ്ഞത് ആരും അത്ര ​ഗൗരവമായി എടുത്തില്ല; നേപ്പാളിലുണ്ടായത് നമ്മൾ കണ്ടതാണ്'

കേരള റബർ ലിമിറ്റഡിൽ എഞ്ചിനീയർമാർക്ക് അവസരം; ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം, നേരിട്ട് നിയമനം!

യെമനില്‍ സൗദിയുടെ വ്യോമാക്രമണം; 40 തവണ ബോംബിങ്, കനത്ത നാശനഷ്ടം

വയനാട് വനമേഖലയിൽ വയോധികയുടെ മൃതദേഹം; 40 ദിവസമായി കാണാതായ ആദിവാസി സ്ത്രീ തങ്കിയുടേതെന്ന് സംശയം