ഒരുവേള ഇന്ത്യ വിറച്ചു, 22കാരന്റെ ബാറ്റിങ് അപാരതയില്‍! വാംഖഡെയില്‍ ബേതേല്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍

48 പന്തില്‍ 7 സിക്‌സും 8 ഫോറും സഹിതം 105 റണ്‍സ്
England's Jacob Bethell plays a shot during the ICC Men's T20 World Cup 2026 second semifinal cricket match
Jacob Bethellpti
Updated on
1 min read

മുംബൈ: ടി20 ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യയോട് പൊരുതി വീണപ്പോള്‍ ഇംഗ്ലണ്ട് നിരയില്‍ സ്റ്റാറായത് ജേക്കബ് ബേതേല്‍ എന്ന യുവ ബാറ്ററായിരുന്നു. കിടിലന്‍ സെഞ്ച്വറിയുമായി ഇന്ത്യക്ക് വന്‍ വെല്ലുവിളിയുയര്‍ത്തിയാണ് താരം മടങ്ങിയത്. വെറും 45 പന്തില്‍ താരം ശതകം പിന്നിട്ടു. ഒപ്പം നിരവധി റെക്കോര്‍ഡുകളും തന്റെ പേരില്‍ എഴുതി വച്ചാണ് താരം ക്രീസ് വിട്ടത്.

ടി20 ഫോര്‍മാറ്റിലെ തന്റെ കന്നി സെഞ്ച്വറിയാണ് താരം വാംഖഡെ മൈതാനത്ത് കുറിച്ചത്. 48 പന്തില്‍ 7 സിക്‌സും 8 ഫോറും സഹിതം ബേതേല്‍ 105 റണ്‍സില്‍ നില്‍ക്കെ റണ്ണൗട്ടായി മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളും അവസാനിച്ചിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മേല്‍ അത്രമേല്‍ ആധിപത്യം സ്ഥാപിച്ചാണ് 22കാരന്‍ കളം വാണത്.

England's Jacob Bethell plays a shot during the ICC Men's T20 World Cup 2026 second semifinal cricket match
സഞ്ജുവിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ച് 'പിഞ്ചോമന'; ഹീറോയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥനയെന്ന് ആരാധകര്‍, വിഡിയോ

റെക്കോര്‍ഡുകള്‍

ടി20 ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി ബേതേല്‍ മാറി. ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അല്ലന്‍ നേടിയ 33 പന്തിലെ സെഞ്ച്വറിയാണ് ഒന്നാമത്. തൊട്ടടുത്ത ദിവസം തന്നെ ബേതേല്‍ പട്ടികയിലെ രണ്ടാമനുമായി. ഒരു ഇംഗ്ലണ്ട് ബാറ്റര്‍ ടി20 ലോകകപ്പില്‍ നേടുന്ന ഏറ്റവും വേഗമാര്‍ന്ന സെഞ്ച്വറിയെന്ന നേട്ടമാണ് മറ്റൊന്ന്.

19 പന്തിലാണ് താരം അര്‍ധ സെഞ്ച്വറിയിലെത്തിയത്. ഇതും റെക്കോര്‍ഡാണ്. ടി20 ലോകകപ്പിലെ നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി റെക്കോര്‍ഡിനൊപ്പവും ബേതേല്‍ തന്റെ പേര് എഴുതി വച്ചു. ഫിന്‍ അല്ലനും 19 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി പട്ടികയില്‍ ആദ്യം എത്തിയിരുന്നു.

ടി20 ലോകകപ്പില്‍ ഒരു ഇംഗ്ലണ്ട് താരം നേടുന്ന അതിവേഗ അര്‍ധ സെഞ്ച്വറിയുടെ റെക്കോര്‍ഡും ബേതേല്‍ സ്വന്തമാക്കി. ഇറ്റലിക്കെതിരെ ഈ ലോകകപ്പില്‍ തന്നെ 21 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ വില്‍ ജാക്‌സിന്റെ നേട്ടമാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ ബേതേല്‍ രണ്ടാം സ്ഥാനത്താക്കിയത്.

England's Jacob Bethell plays a shot during the ICC Men's T20 World Cup 2026 second semifinal cricket match
ഈ ലോകകപ്പിന്‍റ താരം; ഐസിസി പട്ടികയില്‍ ഇടംപിടിച്ച് സഞ്ജു സാംസണും

ടി20 ലോകകപ്പിലെ അതിവേഗ സെഞ്ച്വറിക്കാര്‍

ഫിന്‍ അല്ലന്‍ (ന്യൂസിലന്‍ഡ്), 33 പന്തില്‍, ദക്ഷിണാഫ്രിക്കക്കെതിരെ, 2026

ജേക്കബ് ബേതേല്‍ (ഇംഗ്ലണ്ട്), 45 പന്തില്‍, ഇന്ത്യക്കെതിരെ, 2026

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്), 47 പന്തില്‍, ഇംഗ്ലണ്ടിനെതിരെ, 2016

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്), 50 പന്തില്‍, ദക്ഷിണാഫ്രിക്കക്കെതിരെ, 2007

ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്), 50 പന്തില്‍, പാകിസ്ഥാനെതിരെ, 2026

England's Jacob Bethell plays a shot during the ICC Men's T20 World Cup 2026 second semifinal cricket match
'എവിടെത്തിരിഞ്ഞാലും ഒന്നാന്തരം ബാറ്റര്‍മാര്‍, ഇന്ത്യയെ തോല്‍പ്പിക്കുക പ്രയാസം': ഹാരി ബ്രൂക്ക്
Summary

England’s young batter Jacob Bethell delivered a stunning performance in the T20 World Cup 2026 semi final against India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com