കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 24 ആയി. കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകുകയും വീടുകള്‍, റോഡുകള്‍, പാലങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പതിനാലുപേരെ കാണാതായി.
കൂറ്റന്‍ മലയിടിഞ്ഞ് കാളി ഗണ്ഡകി നദിയിലേക്ക് പതിക്കുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മറ്റ് നദികളിലും പ്രളയസമാനമായ സാഹചര്യങ്ങളാണ്. ഗണ്ഡകി, ലുംബിനി പ്രവിശ്യകളിലെ മനാങ്, മ്യാഗ്ദി, ബാഗ്ലുങ്, പര്‍ബത്, പാല്‍പ തുടങ്ങിയ ജില്ലകളെയാണ് ദുരന്തം രൂക്ഷമായി ബാധിച്ചത്.
കാളിഗണ്ഡകി, നാരായണി, തിനൗ എന്നീ നദികള്‍ കരകവിഞ്ഞൊഴുകിയതാണ് പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായത്. ദുരന്തത്തില്‍ 143 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായാണ് കണക്കുകള്‍. സ്യാങ്ജയെയും ഗുല്മിയെയും ബന്ധിപ്പിക്കുന്ന പ്രധാന കോണ്‍ക്രീറ്റ് പാലം പ്രളയത്തില്‍ ഒലിച്ചുപോയി. കാളിഗണ്ഡകി എ ഉള്‍പ്പെടെയുള്ള വിവിധ ജലവൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനവും താത്കാലികമായി നിര്‍ത്തി.
മരണസംഖ്യ ഉയര്‍ന്നേക്കും. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടന്നുണ്ടെങ്കിലും മോശം കാലാവസ്ഥയും റോഡ് തടസ്സപ്പെട്ടിരിക്കുന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates