MS Dhoni Injury Delays Return Sanju Samson Set to Keep Wickets for CSK file
Sports

തലയുടെ തിരിച്ചുവരവ് വൈകും, പരിക്ക് ഗുരുതരം; സഞ്ജുവിന് പുതിയ റോൾ

ധോനി ടീമിലേക്ക് തിരിച്ചു എത്തിയാലും 'ഇംപാക്ട് സബ്' ആയാകും ഇനി കളത്തിലിറങ്ങുക.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പരിശീലനത്തിനിടെ പരിക്കേറ്റ ചെന്നൈ സൂപ്പർ കിങ്സ് താരം എംഎസ് ധോനിയുടെ തിരിച്ചു വരവ് വൈകും. താരത്തിന്റെ പരിക്ക് പൂർണ്ണമായും ഭേദമാകാൻ കൂടുതൽ സമയം ആവശ്യമാണെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ സീസണിലെ ആറ് മത്സരങ്ങൾ ധോനിക്ക് നഷ്ടമായേക്കും. ധോണിയുടെ അഭാവത്തിൽ മലയാളി താരം സഞ്ജു സാംസൺ ആയിരിക്കും ചെന്നൈയുടെ വിക്കറ്റ് കീപ്പർ ആകുക.

ധോനിയുടെ പരിക്കിന്റെ വാര്‍ത്തകള്‍ വന്നതോടെ ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കും ആക്കം കൂടിയിട്ടുണ്ട്. കാല്‍മുട്ടിനു നിരന്തരമായ വേദനകളടക്കമുള്ള പ്രശ്‌നങ്ങള്‍ 44 കാരനായ താരം നേരിടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രിൽ മാസം അവസാനത്തോടെ മാത്രമേ താരം പരിക്കിൽ നിന്ന് മോചിതനാകൂ എന്നാണ് സൂചന. ധോനി ടീമിലേക്ക് തിരിച്ചു എത്തിയാലും 'ഇംപാക്ട് സബ്' ആയാകും ഇനി കളത്തിലിറങ്ങുക.

നാളെ ഗുവാഹത്തിയിൽ ആണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം. ഈ മത്സരത്തിൽ സഞ്ജു വിക്കറ്റ് കീപ്പർ ആകും എന്ന കാര്യം ഉറപ്പായി. ഈ സീസണിൽ 18 കോടിയ്ക്ക് ആണ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു സഞ്ജുവിനെ ചെന്നൈയിൽ എത്തിച്ചത്. സഞ്ജുവിനു പുറമെ ലേലത്തില്‍ 14.20 കോടി മുടക്കി സിഎസ്‌കെ കാര്‍ത്തിക് ശര്‍മയേയും ടീമിലെത്തിച്ചിട്ടുണ്ട്.

MS Dhoni Injury Delays Return Sanju Samson Set to Keep Wickets for CSK.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

തീരം കടലെടുത്തു, വാഹനങ്ങള്‍ പൂണ്ടുപോകുന്നു; അപകടക്കെണിയൊരുക്കി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്

SCROLL FOR NEXT