MS Dhoni  x
Sports

മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സൂപ്പർ ബൈക്കിൽ പറന്ന് എംഎസ് ധോനി (വിഡിയോ)

ആരാധകരെ ആവേശത്തിലാഴ്ത്തി ട്രാക്കിൽ തലയുടെ മിന്നൽ വേ​ഗം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ചെന്നൈ: മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ മഹേന്ദ്ര സിങ് ധോനിയുടെ ബൈക്ക് പ്രേമം പ്രസിദ്ധമാണ്. താരത്തിന്റെ ടു വീ​ൽ ​ഗാരേജും ഫെയ്മസാണ്. ഇപ്പോഴിതാ മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സൂപ്പര്‍ ബൈക്ക് ഓടിച്ച് ധോനി ആരാധകരുടെ കൈയടി വാങ്ങുകയാണ്.

ടിവിഎസ് യൂറോഗ്രിപ് സംഘടിപ്പിച്ച പ്രൊമോഷണല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് താരം ആരാധകരെ ആവേശത്തിലാഴ്ത്തി ട്രാക്കിലിറങ്ങിയത്. കമ്പനിയുടെ മുന്‍നിര മോട്ടോര്‍സൈക്കിള്‍ ടയറുകള്‍ പരീക്ഷിച്ചതിന് ശേഷം ഉയര്‍ന്ന വേഗതയില്‍ ട്രാക്ക് വലംവെച്ച ധോനിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

അന്താരാഷ്ട്ര മോട്ടോര്‍ റേസിങ് സര്‍ക്യൂട്ടിലാണ് 45 കാരനായ ധോനി ബൈക്ക് ഓടിച്ചത്. റൈഡിന് ശേഷം പിറ്റ് ലെയ്‌നില്‍ തിരിച്ചെത്തിയ താരം ഹെല്‍മെറ്റ് ഊരിമാറ്റി ആരാധകരെ അഭിവാദ്യം ചെയ്തതോടെ ഗാലറി ആവേശക്കടലായി മാറി. ബൈക്കുകളോടും കാറുകളോടുമുള്ള ധോനിയുടെ അടങ്ങാത്ത അഭിനിവേശം ഒരിക്കല്‍കൂടി വ്യക്തമാക്കുന്നതായിരുന്നു ഈ പരിപാടി.

MS Dhoni took a superbike for a spin at the Madras International Circuit, delighting fans with high-speed laps and a warm wave after stepping off the track

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃഷയ്ക്കെതിരായ വിവാദ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ കസ്റ്റഡിയിൽ

ഫ്രിഡ്ജിന്റെ ഡോറിലാണോ മുട്ട സൂക്ഷിക്കുന്നത്? അത് ശരിയായ രീതിയല്ലെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥ

കേന്ദ്ര സേനയിൽ 282 മെഡിക്കൽ ഓഫീസർ ഒഴിവുകൾ; എംബിബിഎസ് യോഗ്യത, മികച്ച ശമ്പളം !

ക്രിസ്റ്റ്യാനോ ജോർജീന വിവാഹം ശനിയാഴ്ച; അതിഥി പട്ടികയിൽ ലയണൽ മെസിയും!

പേരാവൂർ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഹനീഫയുടെ മൃതദേഹം കണ്ടെത്തി