വീഡിയോ ദൃശ്യം 
Sports

സുന്ദരനായ കുഞ്ഞൻ കുതിരയ്ക്കൊപ്പം കുതിച്ച് പാഞ്ഞ് ധോനി; ക്യാപ്റ്റൻ കൂളിന്റെ 'ഓട്ട മത്സരം' വൈറൽ (വീഡിയോ)

സുന്ദരനായ കുഞ്ഞൻ കുതിരയ്ക്കൊപ്പം കുതിച്ച് പാഞ്ഞ് ധോനി; ക്യാപ്റ്റൻ കൂളിന്റെ 'ഓട്ട മത്സരം' വൈറൽ (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: സ്വന്തം ഫാമിൽ പുതിയ അതിഥിയായി എത്തിയ കുഞ്ഞു സുന്ദരനായ വെള്ള കുതിരയ്ക്കൊപ്പമുള്ള മുൻ ഇന്ത്യൻ നായകൻ എംഎസ് ധോനിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റ്. ഭാര്യ സാക്ഷി ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ട വീഡിയോയാണ് വൈറലായി മാറിയത്. ധോനിയുടെ ‘കരിങ്കോഴി കൃഷി’ മുതൽ അടുത്തിടെ പുതിയ കുതിരകളെ വാങ്ങിയത് ഉൾപ്പെടെയുള്ള വിശേഷങ്ങളെല്ലാം ആരാധകരിലേക്ക് എത്തിയതും സാക്ഷിയുടെ അക്കൗണ്ട് വഴിയായിരുന്നു. 

വെള്ള നിറത്തിലുള്ള കുഞ്ഞൻ കുതിരയ്‌ക്കൊപ്പം ധോനി ഓട്ട മത്സരം നടത്തുന്നതാണ് പുതിയ വീഡിയോ. ഇതിനകം അഞ്ച് ലക്ഷത്തോളം പേരാണ് ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ ലൈക്ക് ചെയ്തത്. ഷെട്ലാൻഡ് പൊനി എന്നറിയപ്പെടുന്ന വിഭാ​ഗത്തിലുള്ള കുഞ്ഞൻ കുതിരയാണിത്. 

വളർത്തു മൃഗങ്ങളോടും വാഹനങ്ങളോടുമുള്ള ധോനിയുടെ പ്രിയം ഏറെ പ്രശസ്തമാണ്. ധോനിക്ക് ഇതിനകം ഒരു ബെൽജിയം മാലിനോയിസ്, ഒരു വെളുത്ത ഹസ്കി, 4 ജർമൻ ഷെപ്പേർഡ് എന്നിവയുണ്ട്. പിന്നാലെയാണ് കുതിരകളേയും ഫാമിലെത്തിച്ചത്. റാഞ്ചി സർക്കുലർ റോഡിലെ എട്ട് ഏക്കറിലുള്ള ഫാം ഹൗസിൽ ധോനി കുതിരയെ മസാജ് ചെയ്യുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. 

ഹർമുവിലെ പഴയ വസതിയിൽ നിന്ന് 8 കിലോമീറ്റർ മാത്രം അകലെയുള്ള കൈലാസപതിയെന്ന ആഡംബര വസതിയിലാണ് ഇപ്പോൾ ക്യാപ്റ്റൻ കൂളും കുടുംബവും മാതാപിതാക്കൾക്കൊപ്പം കഴിയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം