ഫോട്ടോ: ട്വിറ്റർ 
Sports

ഐപിഎൽ; മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു

10 മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി നാല് പോയിന്റ് മാത്രമുള്ള മുംബൈ നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജസ്ഥാൻ റോയൽസ് പഞ്ചാബിനെതിരെ വിജയം സ്വന്തമാക്കിയതോടെ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾക്കും തിരശ്ശീല വീണു. ഐപിഎല്‍ 2022 സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി ഇതോടെ മുംബൈ മാറി. 

10 മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി നാല് പോയിന്റ് മാത്രമുള്ള മുംബൈ നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഇനിയുള്ള നാല് മത്സരങ്ങള്‍ ജയിച്ചാലും മുംബൈക്ക് ലഭിക്കുക 12 പോയിന്റ് മാത്രമാണ്. 

ഈ സീസണില്‍ തുടര്‍ച്ചയായി എട്ട് മത്സരങ്ങള്‍ തോറ്റ് മോശം തുടക്കമായിരുന്നു മുംബൈയുടേത്. ഐപിഎല്ലില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍ക്കുന്ന ടീമെന്ന നാണക്കേടിന്റെ റെക്കോർഡും മുംബൈയുടെ പേരിലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

SCROLL FOR NEXT