കിരൺ മൊറെ/ ട്വിറ്റർ 
Sports

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലും കോവിഡ്, കിരണ്‍ മൊറെ പോസിറ്റീവ് 

ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിരുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ടാലന്റ് സ്‌കൗട്ട് കിരണ്‍ മൊറെയ്ക്ക് കോവിഡ്. ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. മൊറെയ്ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും ഇപ്പോള്‍ ഐസൊലേഷനിലാണെന്നും ട്വീറ്റില്‍ പറയുന്നു. 

മൊറെയും മുംബൈ ഇന്ത്യന്‍സ് അംഗങ്ങളും ബിസിസിഐയുടെ എല്ലാ മുന്‍കരുതലുകളും ഉറപ്പാക്കിയിരുന്നെന്നും ടീം ട്വിറ്റില്‍ അറിയിച്ചിട്ടുണ്ട്. 

നേരത്തെ ഡല്‍ഹി കാപിറ്റല്‍സ് താരം അക്‌സര്‍ പട്ടേലിനും ആര്‍സിബി താരം ദേവദത്ത് പഠിക്കലിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അക്‌സര്‍ ഐസൊലേഷനിലാണ്. ദേവദത്ത് വീട്ടില്‍ ക്വാറന്റീന്‍ തുടരുകയാണ്. ഇതിനുപുറമെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്റ്റാഫ് അംഗത്തിനും വൈറസ് ബാധ സ്ഥിരീകരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സാധ്യമായ എല്ലാ പിന്തുണയും ഇറാന് നല്‍കും'; പുടിനുമായി കൂടിക്കാഴ്ച നടത്തി അബ്ബാസ് അരാഗ്ചി

ഇന്ന് കാണാം 'പാരിസ് ക്ലാസിക്ക്'; ചാംപ്യന്‍സ് ലീഗ് സെമി തുടങ്ങുന്നു; ബയേണ്‍ മ്യൂണിക്ക്- പിഎസ്ജി നേർക്കുനേർ

'പി ആർ വർക്കിന്റെ ബലത്തിൽ രമേശ് ജിയെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല'

ഹജ് ക്യാംപിന് നാളെ തുടക്കം; കൊച്ചിയില്‍ നിന്ന് ആദ്യ വിമാനം വ്യാഴാഴ്ച

Today's Rashi Phalam April 28| ആ​ഗ്രഹിച്ച കാര്യങ്ങൾ പൂർത്തിയാക്കും, അനുകൂലമായ മാറ്റങ്ങൾ സംഭവിക്കും

SCROLL FOR NEXT