ഫയല്‍ ചിത്രം 
Sports

വീരാട് കൊഹ്‌ലിയുടെയും അനുഷ്‌കയുടെയും മകളെ ബലാത്സംഗഭീഷണി മുഴക്കിയ 23കാരന്‍ അറസ്റ്റില്‍ 

സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് റാം നാഗേഷ് അലിബാതിനി.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെ 9 മാസം പ്രായമുള്ള മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാംനാഗേഷ് ശ്രീനിവാസ് അകുബത്തിനി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് റാം നാഗേഷ് അലിബാതിനി. പ്രതിയെ മുംബൈയില്‍ എത്തിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും.

ടി20 ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം തോറ്റതിന് പിന്നാലെ ട്വിറ്ററിലൂടെയാണ് പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കിയത്.

അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ 9 മാസം പ്രായമുള്ള മകള്‍ക്ക് നേരെയുള്ള ബലാത്സംഗ ഭീഷണിയില്‍ ഇടപെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. ''വിരാട് കോലിയുടെ 9 മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ട്വിറ്ററില്‍ ഭീഷണിപ്പെടുത്തിയ സംഭവം ഏറെ ലജ്ജാകരമാണ്.

ഈ ടീം ആയിരക്കണക്കിന് തവണ നമ്മെ അഭിമാനം കൊള്ളിച്ചു, എന്നാല്‍, തോല്‍വിയില്‍ എന്തിനാണ് ഇത്തരത്തിലുള്ള പ്രതികരണം എന്ന് വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. 9 മാസം പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ