ഷാകിബ് അല്‍ ഹസന്‍ എക്സ്
Sports

ഷാകിബ് അൽ ഹസനെതിരെ കൊലക്കേസ്

വസ്ത്ര വ്യാപാരിയുടെ മകൻ വെടിയേറ്റ് മരിച്ച സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബം​ഗ്ലാദേശ് മുൻ നായകനും ഓൾ റൗണ്ടറുമായ ഷാകിബ് അൽ ഹസനെതിരെ കൊലക്കേസ്. ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച വിഷയത്തിലെ പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ചിരുന്നു. ഈ സംഭവത്തിലാണ് ഷാകിബിനെതിരെ കേസ്. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീ​ഗിന്റെ മുൻ എംപിയാണ് ഷാകിബ്.

ധാക്കയിലെ വസ്ത്ര വ്യാപരിയായ റഫിഖുൽ ഇസ്‍ലാമിന്റെ മകൻ റുബൽ വെടിയേറ്റ സംഭവത്തിലാണ് ഷാകിബിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് റിഫിഖുൽ പൊലീസിൽ പരാതി നൽകിയത്.

ഷാകിബ് ഉൾപ്പെടെയുള്ളവരുടെ ആഹ്വാന പ്രകാരമാണ് ഓ​ഗസ്റ്റ് അഞ്ചിന് അബദോറിലെ റിങ് റോഡിൽ വച്ചുണ്ടായ സംഘർഷത്തിൽ മകനു വെടിയേറ്റത് എന്നാണ് റഫിഖുൽ പരാതിയിൽ ആരോപിക്കുന്നത്. നെഞ്ചിലും വയറിലുമാണ് റുബലിനു വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേസിൽ ഷാകിബ് 28ാം പ്രതിയാണ്. ഷെയ്ഖ് ഹസീന, അവാമി ലീ​ഗ് ജനറൽ സെക്രട്ടറി ഒബൈദുൽ ഖാദർ ഉൾപ്പെടെ 154 പേരാണ് കേസിൽ പ്രതികൾ. കണ്ടാൽ തിരിച്ചറിയുന്ന 500 പേർക്കെതിരെയും കേസുണ്ടെന്നു പൊലീസ് പറയുന്നു.

മ​ഗുര 1 മണ്ഡലത്തിൽ നിന്നാണ് ഷാകിബ് ബം​ഗ്ലാദേശ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ താരം പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര കളിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT