ബം​ഗ്ലാദേശ് ടീം/ഫോട്ടോ: ട്വിറ്റർ 
Sports

അടുത്തേക്ക് വരുമ്പോൾ ബാറ്റ്സ്മാനെ തള്ളണം, ബൗളറോട് മുഷ്ഫിഖർ റഹീം; സ്റ്റംപ് മൈക്കിൽ കുടുങ്ങി

ശ്രീലങ്കൻ ഇന്നിങ്സിന്റെ സമയം വിക്കറ്റിന് പിന്നിൽ നിന്ന് വന്ന മുഷ്ഫിഖറിന്റെ വാക്കുകളാണ് സ്റ്റംപ് മൈക്ക് പിടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ചുറിയുമായി മുഷ്ഫിഖർ റഹീമാണ് താരമായത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത് വിക്കറ്റിന് പിന്നിൽ നിന്നുള്ള മുഷ്ഫിഖറിന്റെ പ്രതികരണമാണ്.

ശ്രീലങ്കൻ ഇന്നിങ്സിന്റെ സമയം വിക്കറ്റിന് പിന്നിൽ നിന്ന് വന്ന മുഷ്ഫിഖറിന്റെ വാക്കുകളാണ് സ്റ്റംപ് മൈക്ക് പിടിച്ചത്. ബാറ്റ്സ്മാൻ ​അടുത്തേക്ക്  വരുമ്പോൾ തള്ളാനാണ് മുഷ്ഫിഖർ പറയുന്നത്. ബം​ഗാളി ഭാഷയിലാണ് ഇവിടെ മുഷ്ഫിഖർ സംസാരിച്ചത്. ലങ്കൻ ഇന്നിങ്സിന്റെ 11ാം ഓവറിൽ മെഹ്ദി ഹസൻ ബൗൾ ചെയ്യുമ്പോഴാണ് സംഭവം. 

ധനുഷ്ക ​ഗുണതിലകയായിരുന്നു ഈ സമയം ബാറ്റ് ചെയ്തിരുന്നത്. സിം​ഗിൾ എടുക്കാനുള്ള ഇവിടുത്തെ ശ്രമം ബൗളർ തടഞ്ഞിരുന്നു. കളിൽ 127 പന്തിൽ നിന്ന് 125 റൺസ് നേടി മുഷ്ഫിഖർ ബം​ഗ്ലാദേശിന്റെ ജയം ഉറപ്പിച്ചു. ജയത്തോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ബം​ഗ്ലാദേശ് 2-0ന് സ്വന്തമാക്കി കഴിഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT