ചിത്രം: പിടിഐ 
Sports

'അര്‍ജന്റീന- ബ്രസീല്‍ സെമി'-  ആഗ്രഹം പറഞ്ഞ് ഇതിഹാസങ്ങള്‍

രണ്ട് വിജയങ്ങളുമായി ബ്രസീല്‍ നിലവില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചാണ് നില്‍ക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദോഹ: ലോകകപ്പ് സെമിയില്‍ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരണമെന്ന് ആഗ്രഹിക്കുന്നതായി മുന്‍ ഇംഗ്ലണ്ട് താരം വെയ്ന്‍ റൂണി. ഇതേ ആഗ്രഹം തന്നെയാണ് തനിക്കുമുള്ളതെന്ന് മുന്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ലൂയീസ് ഫിഗോ. 

രണ്ട് വിജയങ്ങളുമായി ബ്രസീല്‍ നിലവില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചാണ് നില്‍ക്കുന്നത്. അര്‍ജന്റീന ആദ്യ മത്സരത്തില്‍ സൗദിയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയെ പരാജയപ്പെടുത്തി തിരിച്ചെത്തി. അവര്‍ക്ക് പോളണ്ടുമായുള്ള മത്സരം നിര്‍ണായകമാണ്. 

സെമിയിലെ മറ്റ് രണ്ട് ടീമുകളായി റൂണി ആഗ്രഹിക്കുന്നത് ഇംഗ്ലണ്ട്- ബെല്‍ജിയം ആണ്. ഫിഗോ ഹോളണ്ട്- സ്‌പെയിന്‍ ആണ് ഇഷ്ടപ്പെടുന്നത്. 

ഗ്രൂപ്പ് ബിയില്‍ നാല് പോയിന്റുമായാണ് ഇംഗ്ലണ്ട് നില്‍ക്കുന്നത്. ഒരു ജയമോ സമനിലയോ അവരുടെ നില ഭദ്രമാക്കും. സ്‌പെയിന്‍, ഹോളണ്ട് ടീമുകള്‍ നിലവില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. 

ബെല്‍ജിയത്തിന്റെ സ്ഥിതി മാത്രമാണ് പരുങ്ങലില്‍. ഒരു കളി ജയിച്ചാണ് നില്‍ക്കുന്നതെങ്കിലും രണ്ടാം കളിയില്‍ മൊറോക്കോയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് അവരുടെ കണക്കുകൂട്ടലുകള്‍ അപ്പാടെ തെറ്റിച്ചു. കരുത്തരായ ക്രൊയേഷ്യയുമായാണ് അവര്‍ക്ക് ഇനി മത്സരിക്കാനുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്