എൻ ജ​ഗദീശൻ വിഡിയോ സ്ക്രീൻ ഷോട്ട്
Sports

4 (വൈഡ്), 4, 4, 4, 4, 4, 4... രണ്ടാം ഓവറിലെ എല്ലാ പന്തും ബൗണ്ടറി! പിറന്നത് 29 റണ്‍സ് (വിഡിയോ)

രാജസ്ഥാനെതിരെ തമിഴ്‌നാട് താരം എന്‍ ജഗദീശന്റെ മിന്നും ബാറ്റിങ്

Author : സമകാലിക മലയാളം ഡെസ്ക്

വഡോദര: ഒറ്റ ഓവറിലെ ആറ് പന്തുകളും ഫോറടിച്ച് തമിഴ്‌നാട് ഓപ്പണര്‍ എന്‍ ജഗദീശന്‍. വിജയ് ഹസാരെ ട്രോഫി പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടറിലാണ് താരത്തിന്റെ വെടിക്കെട്ട്.

ഒറ്റ ഓവറില്‍ പിറന്നത് 29 റണ്‍സ്. രാജസ്ഥാന്‍ പേസര്‍ അമന്‍ സിങ് ഷെഖാവത് എറിഞ്ഞ ഇന്നിങ്‌സിലെ രണ്ടാം ഓവറില്‍ തന്നെ ഈ വെടിക്കെട്ട് വന്നു.

രണ്ടാം ഓവറിലെ ആദ്യ പന്ത് വൈഡും ഫോറുമായി. പിന്നാലെ താരം എറിഞ്ഞ ആറ് പന്തുകളും ജഗദീശന്‍ ബൗണ്ടറി കടത്തി. ഇതോടെയാണ് ഈ ഓവറില്‍ മൊത്തം 29 റണ്‍സ് വന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 267 റണ്‍സെടുത്തു. തമിഴ്‌നാട് ബാറ്റിങ് തുടരുകയാണ്. ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ജഗദീശന്‍ 52 പന്തില്‍ 10 ഫോറുകള്‍ സഹിതം 65 റണ്‍സ് അടിച്ചെടുത്താണ് മടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT