Sports

ധോനി ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തുടരുമെന്ന് എന്‍ ശ്രീനിവാസന്‍; നായകനെ മാറ്റുന്നതിലും പ്രതികരണം

ധോനി എന്താണ് പറഞ്ഞത് എന്ന് എനിക്കറിയാം, എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ശ്രീനിവാസന്റെ വാക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: എംഎസ് ധോനി അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തുടരുമെന്ന് വ്യക്തമാക്കി എന്‍ ശ്രീനിവാസന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായക സ്ഥാനത്ത് ധോനി തുടരുമെന്ന് ശ്രീനിവാസന്‍ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

അടുത്ത സീസണിലും ചെന്നൈയില്‍ തുടരുമെന്ന് ധോനി വ്യക്തമാക്കിയെങ്കിലും നായക സ്ഥാനം ഒഴിയുമെന്ന സൂചനയും ധോനിയില്‍ നിന്ന് വന്നിരുന്നു. ധോനി എന്താണ് പറഞ്ഞത് എന്ന് എനിക്കറിയാം, എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ശ്രീനിവാസന്റെ വാക്കുകള്‍. 

സീസണില്‍ 14 കളിയില്‍ നിന്ന് 25 എന്ന ബാറ്റിങ് ശരാശരിയില്‍ 200 റണ്‍സ് മാത്രമാണ് ധോനി ഈ സീസണില്‍ നേടിയത്. സ്‌ട്രൈക്ക്‌റേറ്റ്, ബാറ്റിങ് ശരാശരി, സ്‌കോര്‍ ചെയ്ത റണ്‍സ് എന്നിവ വെച്ച് നോക്കുമ്പോള്‍ ധോനിയുടെ ഏറ്റവും മോശം സീസണാണ് ഇത്. 250ന് മുകളില്‍ ധോനി റണ്‍സ് സ്‌കോര്‍ ചെയ്യാത്ത ആദ്യ സീസണുമാണ് ഇത്. 

സീസണിലെ ചെന്നൈയുടെ അവസാനത്തെ മത്സരത്തിലെ ടോസിന്റെ സമയത്താണ് ഇത് മഞ്ഞക്കുപ്പായത്തിലെ തന്റെ അവസാന മത്സരം അല്ലെന്ന് ധോനി പ്രഖ്യാപിച്ചത്. ധോനി ചെന്നൈക്കൊപ്പം തുടരും എന്ന് ഉറച്ച് വിശ്വസിക്കുന്നതായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥനും വ്യക്തമാക്കിയിരുന്നു. 

14 കളിയില്‍ നിന്ന് ആറ് ജയം മാത്രമായി ഏഴാം സ്ഥാനത്താണ് ചെന്നൈ സീസണ്‍ അവസാനിപ്പിച്ചത്. സീസണില്‍ പല ഘട്ടങ്ങളിലും ധോനിയുടെ നായകത്വത്തിന് എതിരെ വിമര്‍ശനം ഉയരുകയും ചെയ്തു. എന്നാല്‍ പതിനാലാം ഐപിഎല്‍ സീസണ്‍ അഞ്ച് മാസത്തെ ഇടവേളയില്‍ നടന്നേക്കും എന്നത് കൂടുതല്‍ കരുത്തോടെ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്താന്‍ ധോനിയെ സഹായിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'ഇമ്രാൻ ഖാൻ മരിക്കും, രക്ഷിക്കു'... സർക്കാരിന് കത്തയച്ച് 7 ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ

നാലുചക്ര ഓട്ടോറിക്ഷകൾക്ക് ടോൾ ഇളവ് വേണം: പന്നിയങ്കര ടോൾ പ്ലാസയിൽ ഉപരോധ സമരം

നോർക്ക റൂട്ട്സിൽ വിഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ ഒഴിവ്

മനസ്സും ശരീരവും ശാന്തമാകും, പാദങ്ങൾ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുമ്പോൾ ഇങ്ങനൊന്ന് ചെയ്തു നോക്കൂ