നഹിദ് റാണ എക്സ്
Sports

നഹിദ് റാണയ്ക്ക് 5 വിക്കറ്റുകള്‍; വിന്‍ഡീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് ബംഗ്ലാദേശ്

രണ്ടാം ടെസ്റ്റില്‍ മിന്നും ബൗളിങുമായി ബംഗ്ലാദേശിന്റെ തിരിച്ചു വരവ്

സമകാലിക മലയാളം ഡെസ്ക്

കിങ്സ്റ്റന്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനു ബാറ്റിങ് തകര്‍ച്ച. ബംഗ്ലാദേശിനെ 164 റണ്‍സില്‍ ഒതുക്കി ബാറ്റിങിനിറങ്ങിയ വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 146 റണ്‍സില്‍ അവസാനിച്ചു.

18 റണ്‍സിന്റെ നേരിയ ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെന്ന നിലയില്‍. ബംഗ്ലാദേശിന് നിലവില്‍ 211 റണ്‍സ് ലീഡ്.

40 റണ്‍സെടുത്ത കെസി കാര്‍ട്ടി, 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ പ്രതിരോധം തീര്‍ത്തത്. മികയ്ല്‍ ലൂയിസാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം 12 റണ്‍സെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല.

ബംഗ്ലാദേശ് താരം നഹിദ് റാണയുടെ മിന്നും ബൗളിങാണ് വിന്‍ഡീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. താരം 5 വിക്കറ്റുകള്‍ പിഴുതു. ഹസന്‍ മഹ്മുദ് രണ്ട് വിക്കറ്റുകള്‍ നേടി. ടസ്‌കിന്‍ അഹമദ്, തയ്ജുല്‍ ഇസ്ലാം, മെഹിദ് ഹസന്‍ മിറസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

15.5 ഓവര്‍, 10 മെയ്ഡന്‍, 5 റണ്‍സ്, 4 വിക്കറ്റ്! ടെസ്റ്റിലെ പിശുക്കന്‍ ബൗളിങ്, റെക്കോര്‍ഡ് പട്ടികയില്‍ ജെയ്ഡന്‍ സീല്‍സ്

രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശിന് സദ്മന്‍ ഇസ്ലാം (46), ഷഹദത്ത് ഹുസൈന്‍ (28), മെഹ്ദി ഹസന്‍ മിറസ് (42), ലിറ്റന്‍ ദാസ് (25), മഹ്മുദ് ഹസന്‍ ജോയ് (0) എന്നിവരാണ് പുറത്തായത്. 29 റണ്‍സുമായി ജാകര്‍ അലിയും 9 റണ്‍സുമായി തയ്ജുല്‍ ഇസ്ലാമുമാണ് ക്രീസില്‍.

രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിനായി ഷമര്‍ ജോസഫ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ജയ്ഡന്‍ സീല്‍സ്, അല്‍സാരി ജോസഫ്, ജസ്റ്റന്‍ ഗ്രീവ്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ജയ്ഡന്‍ സീല്‍സിന്റെ മിന്നും ബൗളിങാണ് ഒതുക്കിയത്. 15.5 ഓവറില്‍ 5 റണ്‍സ് മാത്രം വഴങ്ങി താരം 4 വിക്കറ്റുകള്‍ വീഴ്ത്തി. ഷമര്‍ ജോസഫ് 3, കെമര്‍ റോച്ച് 2 വിക്കറ്റുകളും നേടി.

ഒന്നാം ഇന്നിങ്‌സില്‍ 64 റണ്‍സെടുത്ത ഷദ്മന്‍ ഇസ്ലാമാണ് തിളങ്ങിയത്. ഷഹ്ദത്ത് ഹുസൈന്‍ (22), മെഹ്ദി ഹസന്‍ മിറസ് (36) എന്നിവരും പൊരുതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരും, അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും'; അതൃപ്തി പ്രകടമാക്കി അണ്ണാമലൈ

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

'അവസാനം ഞാൻ മോശക്കാരനും ആ പയ്യൻ ഇരയുമായി‍‌'; ആരാധകന്റെ ഫോൺ പിടിച്ചു വാങ്ങിയ സംഭവത്തിൽ അജിത്

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാം

SCROLL FOR NEXT