ഫോട്ടോ: ട്വിറ്റർ 
Sports

നമീബിയക്ക് 161 റണ്‍സ് വിജയ ലക്ഷ്യം, ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി അഫ്ഗാന്റെ പ്രഹരം

20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് ആണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: നമീബിയക്ക് മുന്‍പില്‍ 161 റണ്‍സ് വിജയ ലക്ഷ്യം വെച്ച് അഫ്ഗാനിസ്ഥാന്‍. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് ആണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ കണ്ടെത്തിയത്. 

നമീബിയക്ക് വേണ്ടി റൂബനും നികോളും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 33 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയ മുഹമ്മദ് ഷഹ്‌സാദ് ആണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. അഫ്ഗാനിസ്ഥാന് വേണ്ടി അവസാന മത്സരം കളിക്കുന്ന അസ്ഗര്‍ അഫ്ഗാന്‍ 23 പന്തില്‍ നിന്ന് 31 റണ്‍സ് നേടി പുറത്തായി. 

അഫ്ഗാന്‍ ബൗളിങ് നിരയെ അതിജീവിക്കണം

ഓപ്പണര്‍ ഹസ്‌റത്തുള്ള 27 പന്തില്‍ നിന്ന് 33 റണ്‍സ് നേടി. 17 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 32 റണ്‍സ് നേടിയ മുഹമ്മദ് നബിയുടെ ഇന്നിങ്‌സ് അഫ്ഗാനെ 160 റണ്‍സിലേക്ക് എത്താന്‍ സഹായിച്ചു. സ്‌കോട്ട്‌ലാന്‍ഡിന് എതിരെ നമീബിയ ചെയ്‌സ് ചെയ്ത് ജയിച്ച ഗ്രൗണ്ടാണ് ഇത്. എന്നാല്‍ അഫ്ഗാന്‍ ബൗളിങ് നിരയെ അതിജീവിക്കുക പ്രയാസമാവും. 

ആദ്യ ഓവറില്‍ തന്നെ നമീബിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നമീബിയയുടെ സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍ ക്രെയ്ഗ് വില്യംസ് ആണ് മടങ്ങിയത്. നവീന്‍ ഉല്‍ ഹഖിന്റെ പന്തിലാണ് ക്രെയ്ഗ് മടങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു