ഫോട്ടോ: എഎഫ്പി 
Sports

ശ്രീലങ്കയെ തകര്‍ത്ത് നമീബിയ; ട്വന്റി20 ലോകകപ്പിന് അട്ടിമറി ജയത്തോടെ തുടക്കം

നമീബിയ മുന്‍പില്‍ വെച്ച 164 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 108 റണ്‍സിന് ഓള്‍ഔട്ടായി

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: നമീബിയയുടെ ജയത്തോടെ ട്വന്റി20 ലോകകപ്പിന് ഓസ്‌ട്രേലിയയില്‍ തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കുഞ്ഞന്മാരായ നബീമിയക്ക് മുന്‍പില്‍ ഏഷ്യാ കപ്പ് ചാമ്പ്യന്മാര്‍ തകര്‍ന്നടിഞ്ഞു. 55 റണ്‍സിനാണ് നമീബിയയുടെ ജയം. 

നമീബിയ മുന്‍പില്‍ വെച്ച 164 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 108 റണ്‍സിന് ഓള്‍ഔട്ടായി. 28 പന്തില്‍ നിന്ന് 44 റണ്‍സ് എടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ജാന്‍ ഫ്രൈലിങ്ക് ആണ് കളിയിലെ താരം. 23 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയ ദസുന്‍ ശനകയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. 

ഭാനുക രജപക്‌സെ 20 റണ്‍സ് നേടി. ലങ്കന്‍ നിരയില്‍ മറ്റൊരു താരത്തിനും 20ലേക്ക് സ്‌കോര്‍ എത്തിക്കാനായില്ല. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഡേവിഡ്് വീസും ബെര്‍നാര്‍ഡ് ഷോല്‍ട്ട്‌സും ബെന്‍ ഷികോങ്ങോം ജാന്‍ ഫ്രൈലിക്കുമാണ് ലങ്കന്‍ നിരയെ തകര്‍ത്തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാറില്‍ ചരിത്രം കുറിച്ച് ബിജെപി; സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രണ്ട് ഉപമുഖ്യമന്ത്രിമാര്‍

ചരിത്രത്തിലാദ്യം;6000 മെഗാവാട്ട് കടന്നു, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേയ്ക്ക്

സ്‌പോണ്‍സര്‍മാരെ മുന്‍നിര്‍ത്തി പോറ്റിക്ക് മുമ്പും തട്ടിപ്പ്, 2012 ല്‍ ശബരിമല കൊടിമരത്തില്‍ സ്വര്‍ണ്ണ പെയിന്റടിച്ചു; വിജിലന്‍സ് റിപ്പോര്‍ട്ട്

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്?

പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടെ അക്രമാസക്തയായി; കോഴിക്കോട് കാട്ടാന കമ്പി തുളഞ്ഞു കയറി ചരിഞ്ഞു

SCROLL FOR NEXT