അയര്‍ലന്‍ഡ് ടീം, നന്ദിനി ലോഗോ, സ്കോട്‍ലന്‍ഡ് ടീം ഫെയ്സ്ബുക്ക്, ട്വിറ്റര്‍
Sports

ടി20 ലോകകപ്പിലും 'നന്ദിനി പാല്‍'- സ്‌കോട്‌ലന്‍ഡ്, അയര്‍ലന്‍ഡ് ടീമുകളുടെ സ്‌പോണ്‍സര്‍

ജൂണ്‍ 1 മുതല്‍ 29 വരെ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് ടി20 ലോകകപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ പാല്‍, പാലുല്‍പ്പന്ന ബ്രാന്‍ഡായ നന്ദിനി ഇനി അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ് ക്രിക്കറ്റ് ടീമുകളുടെ സ്‌പോണ്‍സര്‍. വരുന്ന ടി20 ലോകകപ്പില്‍ ടീമുകള്‍ നന്ദിനി ബ്രാന്‍ഡ് സ്‌പോണ്‍സര്‍ഷിപ്പിലായിരിക്കും കളിക്കുക.

പുതിയ സ്‌പോണ്‍സര്‍ഷിപ്പിനൊപ്പം ലോകകപ്പ് വേളയില്‍ അമേരിക്കന്‍ വിപണിയില്‍ നന്ദിനി സ്പ്ലാഷ് എന്ന പേരില്‍ എനര്‍ജി ഡ്രിങ്ക്‌സും കമ്പനി പുറത്തിറക്കുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ കമ്പനിയായ അമുല്‍ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ സ്‌പോണ്‍സര്‍മാരാണ്. പിന്നാലെയാണ് മറ്റൊരു ഇന്ത്യന്‍ കമ്പനിയും സമാന രീതിയില്‍ ക്രിക്കറ്റ് ലോകത്തേക്ക് എത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജൂണ്‍ ഒന്ന് മുതല്‍ 29 വരെ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് ടി20 ലോകകപ്പ് പോരാട്ടങ്ങള്‍. ചരിത്രത്തിലാദ്യമായി ഇത്തവണ 20 ടീമുകള്‍ മാറ്റുരയ്ക്കുന്ന പോരാട്ടമെന്ന പ്രത്യേകതയും ലോകകപ്പിനുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT