നവോമി ഒസാക/ ട്വിറ്റർ 
Sports

‘നവോമി... ഓസ്ട്രേലിയയിലെ ചിത്രശലഭങ്ങൾ പോലും നിങ്ങളെ അത്രയ്ക്ക് ഇഷ്ടപ്പെടുന്നു’- പറന്നെത്തിയ വിസ്മയം, മനോഹര നിമിഷങ്ങൾ (വീഡിയോ) 

‘നവോമി... ഓസ്ട്രേലിയയിലെ ചിത്രശലഭങ്ങൾ പോലും നിങ്ങളെ അത്രയ്ക്ക് ഇഷ്ടപ്പെടുന്നു’- പറന്നെത്തിയ വിസ്മയം, മനോഹര നിമിഷങ്ങൾ (വീഡിയോ) 

Author : സമകാലിക മലയാളം ഡെസ്ക്

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് മത്സരത്തിനിടെ ​ഗ്രൗണ്ടിലേക്ക് എത്തിയ അതിഥിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ താരം. ജപ്പാൻ താരം നവോമി ഒസാകയും ടുണീഷ്യൻ താരം ഓൻസ് ജബേറുമായുള്ള മത്സരത്തിന്റെ മൂന്നാം റൗണ്ടിലാണ് സംഭവം. നവോമി ഓസാകയുടെ ദേഹത്ത് പറന്നിറങ്ങിയ ചിത്രശലഭമാണ് ആ വൈറൽ താരം.  

സർവ് ചെയ്യുന്നതിന് തൊട്ടുമുമ്പ് നവോമിയുടെ കാലിലാണ് ചിത്രശലഭം വന്നിരുന്നത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും ഏറെ കരുതലോടെ ആ ശലഭത്തെ കൈ കൊണ്ടെടുത്ത് കോർട്ടിനു പുറത്തു കൊണ്ടുപോയി പറത്തി വിടാൻ നവോമി ശ്രമിച്ചു. എന്നാൽ നവോമിയെ വിട്ടു പോകാൻ തയാറാകാതെ അത് അവരുടെ മുഖത്തു വന്നിരുന്നു. ചിത്രശലഭത്തെ വീണ്ടും കൈകളിലെടുത്ത് വളരെ കരുതലോടെ പുറത്തു കൊണ്ടുപോയി പറത്തി വിടുന്ന നവോമിയുടെ വീഡിയോയാണ് തരം​ഗമായി മാറിയിരിക്കുന്നത്. 

മനോഹര നിമിഷത്തിനാണ് കാണികൾ സാക്ഷിയായത്. ‘ഓസ്ട്രേലിയയിലെ ചിത്രശലഭങ്ങൾ പോലും നിങ്ങളെ സ്നേഹിക്കുന്നു നവോമി’ എന്ന കുറിപ്പോടെ ഓസ്ട്രേലിയൻ ഓപ്പണിന്റെ ട്വിറ്റർ പേജിൽ വീഡിയോ പങ്കിട്ടിട്ടുണ്ട്. മത്സരത്തിൽ ഓൻസ് ജബേറിനെ ഒസാക പരാജയപ്പെടുത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT