Nat Sciver Brunt x
Sports

വനിതാ പ്രീമിയര്‍ ലീഗില്‍ ആദ്യ സെഞ്ച്വറി പിറന്നു! ചരിത്രത്തിലേക്ക് ബാറ്റേന്തി നാറ്റ് സീവര്‍

57 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്ന് ഇംഗ്ലീഷ് ബാറ്റര്‍

സമകാലിക മലയാളം ഡെസ്ക്

വഡോദര: വനിതാ പ്രീമിയര്‍ ലീഗില്‍ പുതു ചരിത്രമെഴുതി ഇംഗ്ലണ്ട് ബാറ്റര്‍ നാറ്റ് സീവര്‍ ബ്രന്റ്. വനിതാ പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമായി നാറ്റ് സീവര്‍ മാറി. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനായാണ് താരത്തിന്റെ ചരിത്ര നേട്ടം.

57 പന്തില്‍ 16 ഫോറും ഒരു സിക്‌സും സഹിതം താരം 100 റണ്‍സ് അടിച്ചെടുത്തു. പുറത്താകാതെ നിന്നാണ് താരം ചരിത്ര നേട്ടത്തിലേക്ക് ബാറ്റേന്തിയത്. 32 പന്തിലാണ് ഇംഗ്ലീഷ് വെറ്ററന്‍ താരം അര്‍ധ സെഞ്ച്വറിയിലേക്ക് കുതിച്ചെത്തിയത്. അടുത്ത 50 കടക്കാന്‍ 25 പന്തുകളാണ് താരം എടുത്തത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരങ്ങളുടെ പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തും നാറ്റ് സീവര്‍ തന്നെ.

ഈ സീസണില്‍ സോഫി ഡിവൈന്‍, സ്മൃതി മന്ധാന എന്നിവര്‍ യഥാക്രമം 95, 96 സ്‌കോറുകളില്‍ എത്തിയിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ചരിത്ര നേട്ടം സ്വന്തമാക്കാനായില്ല.

താരത്തിന്റെ ബാറ്റിങ് കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സിലെത്തി. നാറ്റ് സീവര്‍ക്ക് പുറമെ ഓപ്പണര്‍ ഹെയ്‌ലി മാത്യൂസ് അര്‍ധ സെഞ്ച്വറിയുമായി നാറ്റ് സീവറെ പിന്തുണച്ചു. താരം 39 പന്തില്‍ 56 റണ്‍സ് കണ്ടെത്തി.

WPL: Nat Sciver Brunt became the first batter to score a hundred in the history of the tournament

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരും സ്വയം സ്ഥാനാര്‍ഥിയാകണ്ട; തുടര്‍ഭരണം ഉറപ്പ്; പ്രചാരണം നയിക്കുമെന്ന് പിണറായി

സ്വന്തം നാട്ടുകാരനെ വീഴ്ത്തി യാനിക് സിന്നര്‍; റെക്കോർഡിൽ സാംപ്രസിനും ജോക്കോവിചിനും ഒപ്പം

പതിനാറുകാരനെ വളഞ്ഞിട്ട് മര്‍ദിച്ചു; ഒരാള്‍ കൂടി പിടിയില്‍

സ്‌ഫോടനാത്മക ബാറ്റര്‍മാരുടെ പട! ഷായ് ഹോപ് നയിക്കും; ടി20 ലോകകപ്പിനൊരുങ്ങി വിന്‍ഡീസ്

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; കാമുകിയെ ഓഫീസില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തി; കഷണങ്ങളാക്കി ചാക്കില്‍ ഉപേക്ഷിച്ചു; തല കണ്ടെത്താനായില്ല; യുവാവ് അറസ്റ്റില്‍

SCROLL FOR NEXT