Neeraj Chopra competes in the javelin during the World Athletics Diamond League athletics meeting in Lausanne, Switzerland Photo | AP
Sports

ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി; സ്വര്‍ണം നഷ്ടമായത് 9 സെന്റീമീറ്റര്‍ വ്യത്യാസത്തില്‍

88.14 മീറ്റര്‍ എറിഞ്ഞ ശ്രീലങ്കന്‍ താരം റുമേഷ് പതിരഗെയ്ക്ക് സ്വര്‍ണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ലോസാന്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോസാനില്‍ നടന്ന ഡയമണ്ട് ലീഗ് മീറ്റില്‍ ഇന്ത്യയുടെ ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്ര വെള്ളി മെഡല്‍ സ്വന്തമാക്കി. ആവേശകരമായ പോരാട്ടത്തില്‍ കേവലം 9 സെന്റീമീറ്ററിന്റെ വ്യത്യാസത്തിലാണ് ശ്രീലങ്കന്‍ താരം റുമേഷ് പതിരഗെയ്ക്ക് മുന്നില്‍ നീരജിന് ഒന്നാം സ്ഥാനം നഷ്ടമായത്. സീസണിലെ ഏറ്റവും മികച്ച ദൂരമായ 88.05 മീറ്റര്‍ കണ്ടെത്താന്‍ നീരജിനായെങ്കിലും 88.14 മീറ്റര്‍ ദൂരം എറിഞ്ഞ പതിരഗെ സ്വര്‍ണം സ്വന്തമാക്കി.

ആദ്യ ശ്രമത്തില്‍ 83.54 മീറ്റര്‍ എറിഞ്ഞ നീരജ്, രണ്ടാം ശ്രമത്തില്‍ 88.05 മീറ്റര്‍ ദൂരം കണ്ടെത്തി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. തൊട്ടടുത്ത മൂന്നാം ശ്രമത്തില്‍ 88.14 മീറ്റര്‍ എറിഞ്ഞ് റുമേഷ് പതിരഗെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മൂന്നാം ശ്രമത്തില്‍ 83.72 മീറ്ററും നാലാം ശ്രമത്തില്‍ ഫൗളും വഴങ്ങിയ നീരജ് അഞ്ചാം ശ്രമം ഉപേക്ഷിച്ചു. അവസാന ശ്രമത്തില്‍ 82.15 മീറ്റര്‍ മാത്രമാണ് നീരജിന് എറിയാനായത്. 86.69 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രെനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് മൂന്നാം സ്ഥാനത്തെത്തി.

പരിക്കില്‍ നിന്നും മുക്തനായി തിരിച്ചെത്തിയ ശേഷമുള്ള നീരജ് ചോപ്രയുടെ ഈ വര്‍ഷത്തെ മൂന്നാമത്തെ മാത്രം മത്സരമായിരുന്നു ഇത്. ദോഹ ഡയമണ്ട് ലീഗിലെ നാലാം സ്ഥാനവും കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡലിനും ശേഷമാണ് നീരജ് സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം സ്വിറ്റ്‌സര്‍ലന്‍ഡില്‍ കുറിച്ചത്. 9 സെന്റീമീറ്ററിന്റെ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനത്തായതെന്ന് താന്‍ അറിഞ്ഞില്ലെന്ന് തീരജ് മത്സരശേഷം പ്രതികരിച്ചു. എങ്കിലും 88 മീറ്ററിന് മുകളില്‍ എറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

ഡയമണ്ട് ലീഗില്‍ ഹാട്രിക് തികച്ച റുമേഷ് പതിരഗെയും നീരജ് ചോപ്രയും അടുത്തതായി ഏറ്റുമുട്ടുന്നത് സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിലാണ്. പാകിസ്ഥാന്റെ അര്‍ഷാദ് നദീം കൂടി എത്തുന്നതോടെ ഏഷ്യന്‍ ഗെയിംസിലെ ജാവലിന്‍ പോരാട്ടം കൂടുതല്‍ ആവേശകരമാകും.

Neeraj Chopra finishes second, Pathirage wins title in Lausanne Diamond League

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധനരാജ് വധക്കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; മറ്റുള്ളവരെ വെറുതെ വിട്ടു

'പി ജയരാജന് പല ജില്ലകളിലും ക്വട്ടേഷൻ സംഘങ്ങൾ, സ്വർണ്ണക്കടത്ത് ബന്ധം'; ഇപിയുടെ മറുപരാതിയിലും വൈദേകം വിവാദത്തിലും സിപിഎം അന്വേഷണം

'കേരളത്തിലെ ആദ്യത്തെ ദേശീയ സാമ്പത്തിക ദിനപത്രം, ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക ശക്തിയാവട്ടെ'; ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡിന് ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍

മഴ കാണാനില്ല!!; ഒക്ടോബര്‍ ഒന്നുമുതല്‍ 9 ജില്ലകളില്‍ സാധാരണയെക്കാള്‍ ലഭ്യതയില്‍ കുറവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വാര്‍ത്തയുടെ വിമോചനത്തിനു സമയമായി