റിഷഭ് പന്ത്, നീരജ് ചോപ്ര 
Sports

കാന്‍ഡിഡ് പോസുമായി നീരജും പന്തും; സൗഹൃദം പങ്കുവച്ച് താരങ്ങള്‍, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

നീരജ് ആണ് ഒന്നിച്ചുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തും ഇന്ത്യയുടെ ഒളിംപിക്‌സ് സുവര്‍ണ്ണ താരം നീരജ് ചോപ്രയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നീരജ് ആണ് ഒന്നിച്ചുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. സുഹൃത്തിനൊപ്പം കാമറയെ നേരിടാന്‍ എപ്പോഴും എളുപ്പമാണ് എന്ന് കുറിച്ചാണ് നീരജ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 
 

നീരജിന്റെ പോസ്റ്റ് പന്തും ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇരുവരുടെയും ചിത്രങ്ങള്‍ ഞോടിയിടയിലാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴത്തെ സ്വര്‍ണ്ണമെഡല്‍ ജേതാവും ഭാവിയിലെ സ്വര്‍ണ്ണമെഡല്‍ താരവും (2028 ഒളിംപിക്‌സിന്‍ ഇന്ത്യന്‍ നായകനായി) എന്നാണ് ചിത്രം കണ്ട ഒരു ആരാധകന്‍ കുറിച്ച കമന്റ്. 24 വയസ്സില്‍ ഇരുവരും വലിയ നേട്ടങ്ങളിലെത്തിയെന്നും പലരും അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT