വിഡിയോ സ്ക്രീൻഷോട്ട് 
Sports

'ക്രോര്‍പതി'യില്‍ തിളങ്ങി നീരജും ശ്രീജേഷും, ചോദ്യത്തിന് അനായാസം ഉത്തരം; 25 ലക്ഷം നേടി ഒളിംപിക് നായകന്മാര്‍ 

രണ്ട് ലൈഫ്‌ലൈനുകള്‍ ഉപയോഗിച്ചാണ് താരങ്ങള്‍ 25 ലക്ഷം രൂപ സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായ നീരജ് ചോപ്രയും പി ആര്‍ ശ്രീജേഷും അമിതാഭ് ബച്ചന്റെ കോന്‍ ബനേഗ ക്രോര്‍പതിയില്‍ 25 ലക്ഷം രൂപ നേടി. പരിപാടിയില്‍ പ്രത്യേക അതിഥികളായി എത്തിയ ഇരുവരും ഒന്നിച്ചാണ് മത്സരിച്ചത്. രണ്ട് ലൈഫ്‌ലൈനുകള്‍ ഉപയോഗിച്ചാണ് താരങ്ങള്‍ 25 ലക്ഷം രൂപ സ്വന്തമാക്കിയത്. റെയില്‍വേയെക്കുറിച്ചുള്ള ചോദ്യത്തിന് നിഷ്പ്രയാസം ഉത്തരം നല്‍കികൊണ്ടായിരുന്നു ഇത്. 

2019 ഡിസംബര്‍ 25 ഇന്ത്യയില്‍ ആരംഭിച്ച പുതിയ ട്രെയിന്‍ സര്‍വീസ് ഏതാണെന്നായിരുന്നു ചോദ്യം. ഓപ്ഷനുകളില്‍ നിന്ന് ഒട്ടും സംശയമില്ലാതെ ഇവര്‍ ഹിമ ദര്‍ശന്‍ എക്‌സ്പ്രസ് എന്ന് ഉത്തരം നല്‍കി. 

ഇന്ത്യയ്ക്കായി ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് ഇനത്തില്‍ ആദ്യമായി സ്വര്‍ണ്ണം നേടുന്ന താരമാണ് ശ്രീജേഷ്. വെങ്കല മെഡല്‍ നേടിയ പുരുഷ ഹോക്കി ടീം അംഗമാണ് മലയാളി കൂടിയായ ശ്രീജേഷ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

SCROLL FOR NEXT