ഫോട്ടോ: ട്വിറ്റർ 
Sports

ഭേദപ്പെട്ട സ്‌കോര്‍ മുന്നില്‍ വച്ച് ന്യൂസിലന്‍ഡ്; നമീബിയക്ക് ജയിക്കാന്‍ 164 റണ്‍സ്

ഭേദപ്പെട്ട സ്‌കോര്‍ മുന്നില്‍ വച്ച് ന്യൂസിലന്‍ഡ്; നമീബിയക്ക് ജയിക്കാന്‍ 164 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: നമീബിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ 164 റണ്‍സ് വിജയ ലക്ഷ്യം വച്ച് ന്യൂസിലന്‍ഡ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് കണ്ടെത്തിയത്. 

ടോസ് നേടി നമീബിയ ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പത്തോവറില്‍ ന്യൂസിലന്‍ഡ് ബാറ്റിങ് നിരയെ വരിഞ്ഞിടാന്‍ നമീബിയന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. നാലാമനായി ക്രീസിലെത്തിയ ഗ്ലെന്‍ ഫിലിപ്പ്‌സ്, അഞ്ചാമനായി ക്രീസിലെത്തിയ ജെയിംസ് നീഷം എന്നിവരുടെ ബാറ്റിങാണ് കിവി സ്‌കോര്‍ 150 കടത്തിയത്. ഇരുവരും പുറത്താകാതെ നിന്നു.

ഗ്ലെന്‍ ഫിലിപ്പ്‌സ് 21 പന്തില്‍ 39 റണ്‍സ് കണ്ടെത്തി. ജെയിംസ് നീഷം 23 പന്തില്‍ 35 റണ്‍സും അടിച്ചെടുത്തു. ഫിലിപ്പ്‌സ് മൂന്ന് സിക്‌സും നീഷം രണ്ട് സിക്‌സും തൂക്കി. 

മാര്‍ട്ടിന്‍ ഗപ്റ്റില്‍ (18), ഡാരില്‍ മിഷേല്‍ (19), കെയ്ന്‍ വില്ല്യംസന്‍ (28), ഡെവോണ്‍ കോണ്‍വെ (17) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍. നമീബിയക്കായി ബെര്‍നാര്‍ഡ് ഷോള്‍ട്‌സ്, ഡേവിഡ് വീസ, ഗെര്‍ഹാഡ് എരാസ്മസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT