ടെലിവിഷൻ ദൃശ്യം 
Sports

നെഹ്‌റു ട്രോഫി ഫൈനല്‍; കിരീടത്തിലേക്ക് തുഴയെറിയാന്‍  വീയപുരം, നടുഭാഗം, കാട്ടില്‍തെക്കേതില്‍, ചമ്പക്കുളം ചുണ്ടന്‍ വള്ളങ്ങള്‍

ഹീറ്റ്‌സില്‍ വീയപുരമാണ് ഏറ്റവും മികച്ച സമയം കുറിച്ചത്. 4.18.80 സമയത്തിലാണ് വീയപുരം ഫിനിഷ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളിയില്‍ വീയപുരം, നടുഭാഗം, കാട്ടില്‍തെക്കേതില്‍, ചമ്പക്കുളം ചുണ്ടന്‍ വള്ളങ്ങള്‍ ഫൈനലില്‍ ഏറ്റുമുട്ടും. അഞ്ച് ഹീറ്റ്‌സുകളിലായി നടത്തിയ പോരാട്ടത്തിലാണ് നാല് ചുണ്ടന്‍ വള്ളങ്ങള്‍ ഫൈനലിലേക്ക് മുന്നേറിയത്. കാട്ടില്‍ തെക്കേതില്‍ ചുണ്ടനാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

ഹീറ്റ്‌സില്‍ വീയപുരമാണ് ഏറ്റവും മികച്ച സമയം കുറിച്ചത്. 4.18.80 സമയത്തിലാണ് വീയപുരം ഫിനിഷ് ചെയ്തത്.

വീയപുരം, വെള്ളംകുളങ്ങര, ചെറുതന, ശ്രീമഹാദേവന്‍ ചുണ്ടനുകളാണ് ആദ്യ ഹീറ്റ്‌സില്‍ അണിനിരന്നത്. വീയപുരമാണ് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് വീയപുരം ചുണ്ടനായി തുഴഞ്ഞത്. 

രണ്ടാം ഹീറ്റ്‌സില്‍ ദേവസ്, നടുഭാഗം, സെന്റ് ജോര്‍ജ്, ചമ്പക്കുളം ചുണ്ടനുകളാണ് രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ചത്. രണ്ടാം ഹീറ്റ്‌സില്‍ യുബിസി കൈനകരി തുഴഞ്ഞ നടുഭാഗമാണ് ഒന്നാമതെത്തിയത്. 

മൂന്നാം ഹീറ്റ്‌സില്‍ കരുവാറ്റ, ശ്രീവിനായകന്‍, പായിപ്പാടന്‍, മഹാദേവികാട് കാട്ടില്‍തെക്കേതില്‍, ആയപറമ്പ് പാണ്ടി ചുണ്ടനുകളാണ് മത്സരിച്ചത്. കാട്ടില്‍തെക്കേതിലാണ് മൂന്നാം ഹീറ്റ്‌സില്‍ ഒന്നാമതെത്തിയത്. പൊലീസ് ബോട്ട് ക്ലബാണ് കാട്ടില്‍തെക്കേതിലിനായി തുഴഞ്ഞത്. 

നാലാം ഹീറ്റ്‌സില്‍ സെന്റ് പയസ് ടെന്‍ത്, ആനാരി, തലവടി, ജവഹര്‍ തായങ്കരി ചുണ്ടനുകളാണ് അണിനിരന്നത്. മൂന്നാം ട്രാക്കില്‍ മത്സരിച്ച തലവടി ചുണ്ടനാണ് ഒന്നാം സ്ഥാനത്തെത്തിയത്. തലവടി ബോട്ട് ക്ലബാണ് തലവടി ചുണ്ടനായി തുഴഞ്ഞത്. 

അഞ്ചാം ഹീറ്റ്‌സില്‍ മൂന്ന് ചണ്ടനുകളാണ് മത്സരിച്ചത്. കാരിച്ചാല്‍, ആലപ്പാടന്‍ പുത്തന്‍, നിരണം ചുണ്ടനുകളാണ് മത്സരിച്ചത്. ഫോട്ടോ ഫിനിഷിലാണ് അവസാന ഹീറ്റ്‌സില്‍ വിജയിയെ നിശ്ചയിച്ചത്. നിരണം ചുണ്ടനാണ് വിജയം സ്വന്തമാക്കിയത്. 15 തവണ ചാമ്പ്യന്‍മാരായ കാരിച്ചാല്‍ ചുണ്ടനെ പിന്തള്ളിയാണ് നിരണം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

SCROLL FOR NEXT