വിരാട് കോഹ്‌ലി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍ 
Sports

സെഞ്ചുറികള്‍ക്കായി ഒരിക്കലും കളിച്ചിട്ടില്ല, അതിനാലാവാം ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും നേടാനായത്: വിരാട് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷം സംസാരിച്ചപ്പോഴാണ് സെഞ്ചുറി വരള്‍ച്ചയെ കുറിച്ച് കോഹ് ലി പ്രതികരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: സെഞ്ചുറികള്‍ക്ക് വേണ്ടിയല്ല കളിക്കുന്നതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷം സംസാരിച്ചപ്പോഴാണ് സെഞ്ചുറി വരള്‍ച്ചയെ കുറിച്ച് കോഹ് ലി പ്രതികരിച്ചത്. 

ജീവിതത്തില്‍ ഒരിക്കലും സെഞ്ചുറികള്‍ക്ക് വേണ്ടി കളിച്ചിട്ടില്ല. അതുകൊണ്ടാവാം ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും നേടാനായത്. ടീമിന്റെ ജയമാണ് പ്രധാനം. ഞാന്‍ മൂന്നക്കം കടന്നിട്ടും ടീം ജയിച്ചില്ലെങ്കില്‍ പിന്നെ അതിന് ഒരു അര്‍ഥവും ഇല്ല. കരിയര്‍ അവസാനിച്ചതിന് ശേഷം നമ്മളിരുന്ന് ഈ കണക്കുകളിലേക്ക് നോക്കാന്‍ പോവുന്നില്ല. എങ്ങനെ കളിച്ചു എന്നതാണ് പ്രധാനപ്പെട്ട കാര്യം, കോഹ്‌ലി പറഞ്ഞു. 

നവംബര്‍ 19ന് ശേഷം രാജ്യാന്തര സെഞ്ചുറിയിലേക്ക് എത്താന്‍ കോഹ്‌ലിക്ക് കഴിഞ്ഞിട്ടില്ല. ബംഗ്ലാദേശിനെതിരായ രാത്രി പകല്‍ ടെസ്റ്റിലായിരുന്നു ഒടുവിലത്തെ സെഞ്ചുറി. 2019 ഓഗസ്റ്റില്‍ വിന്‍ഡിസിനെതിരായ പരമ്പരയില്‍ തുടരെ രണ്ട് സെഞ്ചുറി നേടിയതിന് ശേഷവും പിന്നെ ഏകദിനത്തില്‍ സെഞ്ചുറി കണ്ടെത്താന്‍ കോഹ് ലിക്ക് കഴിഞ്ഞിട്ടില്ല. 

71 രാജ്യാന്തര സെഞ്ചുറികളാണ് ഇപ്പോള്‍ കോഹ് ലിയുടെ പേരിലുള്ളത്. നിലവില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡില്‍ റിക്കി പോണ്ടിങ്ങിനൊപ്പമാണ് കോഹ് ലി, 41 സെഞ്ചുറികള്‍. 197 മത്സരങ്ങളില്‍ നിന്നാണ് കോഹ് ലി 41 സെഞ്ചുറി നേടിയത്. പോണ്ടിങ്ങിന്റെ നേട്ടം 324 കളിയില്‍ നിന്നും. 

സ്വന്തം മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡില്‍ സച്ചിന് പിന്നിലാണ് കോഹ് ലി. സച്ചിന് 164 കളിയില്‍ നിന്ന് 20 സെഞ്ചുറിയുള്ളപ്പോള്‍ 95 കളിയില്‍ നിന്ന് 19 സെഞ്ചുറിയാണ് കോഹ് ലിയുടെ അക്കൗണ്ടിലുള്ളത്. 69 കളിയില്‍ നിന്ന് 14 സെഞ്ചുറിയുമായി ഹാഷിം അംലയാണ് മൂന്നാമത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ