ഫോട്ടോ: ട്വിറ്റർ 
Sports

'പുതിയ ഡല്‍ഹിക്ക് പുതിയ ജേഴ്‌സി'; ചുവപ്പിലും നീലയിലും നിറഞ്ഞ് ക്യാപിറ്റല്‍സ്‌

ഐപിഎല്‍ പതിനഞ്ചാം സീസണ്‍ മുന്‍പില്‍ നില്‍ക്കെ പുതിയ ജേഴ്‌സിയുമായി ഡല്‍ഹി ക്യാപിറ്റല്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ പതിനഞ്ചാം സീസണ്‍ മുന്‍പില്‍ നില്‍ക്കെ പുതിയ ജേഴ്‌സിയുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ചുവപ്പും നീലയും കലര്‍ന്ന ജേഴ്‌സിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്തിറക്കിയത്. 

പുതിയ ഡല്‍ഹിക്ക് പുതിയ ജേഴ്‌സി എന്ന ഹാഷ് ടാഗോടെയാണ് ക്യാപിറ്റല്‍സ് ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ ഋഷഭ് പന്ത്, ഓസീസ് താരം ഡേവിഡ് വാര്‍ണര്‍, നോര്‍ജെ എന്നിവരാണ് പുതിയ ജേഴ്‌സി അണിഞ്ഞ് ആരാധകരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്. 

മാര്‍ച്ച് 26നാണ് ഐപിഎല്ലിന് തുടക്കമാവുന്നത്. മാര്‍ച്ച് 27നാണ് സീസണിലെ ഡല്‍ഹിയുടെ ആദ്യ മത്സരം. മുംബൈ ഇന്ക്യന്‍സ് ആണ് ഇവിടെ ഡല്‍ഹിയുടെ എതിരാളികള്‍. പൃഥ്വി ഷാ, എന്‍ഗിഡി, ശാര്‍ദുല്‍ താക്കൂര്‍, മിച്ചല്‍ മാര്‍ഷ്, അക്ഷര്‍ പട്ടേല്‍ എന്നിങ്ങനെ താര നിരയാണ് പന്തിന് കീഴില്‍ സീസണില്‍ ഇറങ്ങുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

തീരം കടലെടുത്തു, വാഹനങ്ങള്‍ പൂണ്ടുപോകുന്നു; അപകടക്കെണിയൊരുക്കി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്

SCROLL FOR NEXT