ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ ആദ്യ ടി20 പോരാട്ടത്തിന് അൽപ്പ സമയത്തിനുള്ളിൽ ഇന്ത്യ ഇറങ്ങും. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു.
4 വർഷങ്ങൾക്കു ശേഷം വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ ഇന്ത്യൻ ബൗളിങിനു ചുക്കാൻ പിടിക്കുന്നു എന്നതാണ് ഇന്നത്തെ മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. വിന്‍ഡീസിനെതിരായ അഞ്ചാം ടി20യില്‍ ഭുവിയെ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും മഴ മൂലം ഉപേക്ഷിച്ചിരുന്നതിനാല്‍ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. പ്രിൻസ് യാദവിന് പകരം മായങ്ക് യാദവും ശിവം ദുബെയ്ക്ക് പകരം നിതീഷ് കുമാറും ഇലവനിലെത്തി.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ മുഴുവന്‍ ബാറ്റിങ് നിരയിലാണ്. അഭിഷേക്- ശര്‍മ സഞ്ജു സാംസണ്‍ ഓപ്പണിങ് ജോഡി നല്‍കുന്ന തുടക്കം മധ്യനിരയില്‍ ഇഷാന്‍ കിഷന്‍, ശ്രേയസ്, തിലക് വര്‍മ തുടങ്ങിയവര്‍ ഏറ്റുപിടിച്ചാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും.
ഇന്ത്യ ഇലവൻ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, നമാൻ ധിർ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, മായങ്ക് യാദവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates