New Zealand vs India 2nd Test x
Sports

അരങ്ങേറി, ആദ്യ വിക്കറ്റും വീഴ്ത്തി 'ഗുര്‍നൂര്‍ ബ്രാര്‍'; കരുതലോടെ കിവികൾ

ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ക്രൈസ്റ്റ് ചര്‍ച്ചില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കരുതലോടെ തുടങ്ങി ന്യൂസിലന്‍ഡ്. ടോസ് നേടി ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും ജസ്പ്രിത് ബുംറയ്ക്ക് മുന്നില്‍ പതറി രണ്ടിന്നിങ്‌സിലും പൂജ്യത്തിനു പുറത്തായ ക്യാപ്റ്റന്‍ ടോം ലാതം ഇത്തവണ ക്രീസില്‍ നങ്കൂരമിട്ട് നില്‍ക്കുന്നു. താരം അര്‍ധ സെഞ്ച്വറി നേടി ബാറ്റിങ് തുടരുന്നു.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെന്ന നിലയിലാണ്. 120 പന്തില്‍ 56 റണ്‍സുമായി ലാതവും 40 പന്തില്‍ 15 റണ്‍സുമായി ഹെൻ‍റി നിക്കോള്‍സുമാണ് ക്രീസില്‍.

79 പന്തുകള്‍ നേരിട്ട് 31 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയെ മാത്രമേ കിവികള്‍ക്ക് നഷ്ടമായിട്ടുള്ളു. അരങ്ങേറ്റക്കാരന്‍ ഗുര്‍നൂര്‍ ബ്രാറിനാണ് വിക്കറ്റ്. സ്‌കോര്‍ 77ല്‍ എത്തിയപ്പോഴാണ് കോണ്‍വെ മടങ്ങിയത്.

ഇന്ത്യ കഴിഞ്ഞ കളിയില്‍ നിന്നു ഒരു മാറ്റവുമായാണ് ഇറങ്ങിയത്. മുഹമ്മദ് സിറാജിനെ ഇന്നും കളിക്കാനിറക്കിയില്ല. പ്രസിദ്ധ് കൃഷ്ണയേയും ഒഴിവാക്കി. താരത്തിനു പകരം ഗുര്‍നൂര്‍ ബ്രാറിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുക്കി.

Tom Latham has brought up his half-century as one-down New Zealand are in a good position post lunch on Day 1 of the second Test against India. Debutant Gurnoor Brar struck on the final ball before Lunch to reduce New Zealand to 77/1 on Day 1 of the 2nd Test in Christchurch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമേരിക്കയില്‍ നാശം വിതച്ച് 'നോര്‍-ഈസ്റ്റര്‍'; 400ഓളം വിമാനങ്ങള്‍ റദ്ദാക്കി, വെള്ളപ്പൊക്കം, ഒമ്പത് ലക്ഷത്തോളം പേര്‍ ഇരുട്ടില്‍, അടിയന്തരാവസ്ഥ

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കേരളത്തില്‍, ഗതാഗത നിയന്ത്രണം

ഗുകേഷിന്റെ 'ബര്‍ലിന്‍ ഡിഫന്‍സ്', പതറി സിന്ദ്രോവ്!

ന്യൂനമര്‍ദ്ദ പാത്തി; ശക്തമായ മഴ, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam November 27| വിവാഹാലോചനകളിൽ പുരോഗതി, തൊഴിൽ മാറ്റത്തിന് അനുകൂല സമയം