അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീം ആദ്യമായി പാകിസ്ഥാനിലേക്ക്!

ഏകദിന പരമ്പര കളിക്കാനായാണ് പുരുഷ ടീമിന്റെ നടാടെയുള്ള യാത്ര
Ireland Cricket
Ireland Cricketx
Updated on: 
1 min read

ഡബ്ലിന്‍: ചരിത്രത്തിലാദ്യമായി അയര്‍ലന്‍ഡ് പുരുഷ ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ മണ്ണില്‍ കളിക്കാനൊരുങ്ങുന്നു. അയര്‍ലന്‍ഡ് ടീം അവരുടെ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ക്കാനുള്ള ഒരുക്കത്തിലാണ്. 2027 ജനുവരി 13 മുതല്‍ 24 വരെ അരങ്ങേറുന്ന 6 മത്സരങ്ങളടങ്ങിയ രണ്ട് ഏകദിന പരമ്പരകളാണ് അയര്‍ലന്‍ഡ് പാക് മണ്ണില്‍ ആതിഥേയര്‍ക്കെതിരെ കളിക്കുന്നത്.

ജനുവരി 9ന് അയര്‍ലന്‍ഡ് ടീം പാക് മണ്ണില്‍ ഇറങ്ങും. മൂന്ന് വീതം മത്സരങ്ങളടങ്ങിയ രണ്ട് പരമ്പരകളില്‍ ആദ്യ മൂന്ന് പോരാട്ടം പാകിസ്ഥാന്‍ ഷഹീന്‍സ് (പാകിസ്ഥാന്‍ എ ടീം) ടീമിനെതിരെയാണ്. ഈ പോരാട്ടം ജനുവരി 13, 15, 17 തീയതികളിലായി അരങ്ങേറും. രണ്ടാം പരമ്പര പാകിസ്ഥാന്‍ സീനിയര്‍ ടീമിനെതിരെയാണ്. ഈ പോരാട്ടം ജനുവരി 20, 22, 24 തീയതികളിലും കളിക്കും.

Ireland Cricket
'സ്റ്റാന്‍ സ്റ്റാന്‍' സിക്‌സ്!!! പന്തിന്റെ 'കണ്ടം ക്രിക്കറ്റ്'; തൂക്കിയത് '26 പന്തില്‍ 72 റണ്‍സ്'!

ഐസിസി ഏകദിന ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനു മുന്‍പായാണ് പര്യടനം. അയര്‍ലന്‍ഡിനെ സംബന്ധിച്ച് ഈ പോരാട്ടങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗം കൂടിയാണ് പര്യടനം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയമാണ് 6 പോരാട്ടങ്ങള്‍ക്കും വേദിയാകുന്നത്.

ഇതാദ്യമായാണ് അയര്‍ലന്‍ഡ് പുരുഷ ടീം പാകിസ്ഥാനിലേക്ക് ക്രിക്കറ്റിനായി എത്തുന്നത്. നേരത്തെ അയര്‍ലന്‍ഡിന്റെ വനിതാ ടീം 2022ല്‍ പാകിസ്ഥാനില്‍ ആദ്യമായി കളിക്കാനെത്തിയിരുന്നു. അവരുടെ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഐതിഹാസിക മുന്നേറ്റവും അന്ന് കണ്ടു. അയര്‍ലന്‍ഡ് ടി20 പരമ്പര നേടിയാണ് അന്ന് ചരിത്രമെഴുതിയത്.

Ireland Cricket
3 അര്‍ധ സെഞ്ച്വറികള്‍; മികച്ച സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ
Ireland Cricket
വിശാൽ ജോർജിന് 'ഡബിൾ സെഞ്ച്വറി'; കൂറ്റൻ സ്കോർ ഉയർത്തി കേരളം
Summary

Ireland are set to make history in January 2027 when their men's side tours Pakistan for the first time, with a six-match 50-over series scheduled in Lahore as part of their preparations for the ICC World Cup Qualifier

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER