'സ്റ്റാന്‍ സ്റ്റാന്‍' സിക്‌സ്!!! പന്തിന്റെ 'കണ്ടം ക്രിക്കറ്റ്'; തൂക്കിയത് '26 പന്തില്‍ 72 റണ്‍സ്'!

പ്രാദേശിക ടീമിനൊപ്പം ക്രിക്കറ്റ് കളിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍
Rishabh Pant batting
Rishabh Pantx
Updated on: 
2 min read

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റ് നാളെ (നവംബര്‍ 27 വെള്ളി) തുടങ്ങാനിരിക്കെ തന്റെ ബാറ്റിന് വിശ്രമം നല്‍കാന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് ഒരുക്കമല്ല. ആദ്യ ടെസ്റ്റില്‍ കിടിലന്‍ സെഞ്ച്വറിയുമായി നിന്ന പന്ത് രണ്ടാം ടെസ്റ്റിന് മണിക്കൂറുകള്‍ മാത്രം ഉള്ളപ്പോള്‍ ഇറങ്ങാനിരിക്കെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ഒരു പ്രാദേശിക മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങി.

അപ്രതീക്ഷിതമായാണ് പന്തിന് കളിക്കാനിറങ്ങാന്‍ ക്ഷണം കിട്ടിയത്. താരമാകട്ടെ കിട്ടിയ അവസരം വെടിക്കെട്ട് ബാറ്റിങിനായി മാറ്റിയെടുക്കുകയും ചെയ്തു. 21 പന്തിൽ അർധ സെഞ്ച്വറിയിലെത്തിയ പന്ത് വെറും 26 പന്തില്‍ 72 റണ്‍സാണ് തൂക്കിയത്.

പ്രാദേശിക പോരാട്ടമായ ലാസ്റ്റ് മാന്‍ സ്റ്റാന്‍ഡ്‌സ് മത്സരത്തിലാണ് പന്ത് കളിക്കാനിറങ്ങിയത്. ദ ചോസന്‍ വണ്‍സിനെതിരായ പോരാട്ടത്തില്‍ ഓപ്പണ്‍ ഹൈസ് സ്വിങേഴ്‌സിനു വേണ്ടിയാണ് പന്ത്, പന്ത് തട്ടാന്‍ ഇറങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ പന്തിന്റെ പേരിന്റെ സ്ഥാനത്ത് 'സ്റ്റാന്‍ സ്റ്റാന്‍' എന്നാണ് രേഖപ്പെടുത്തിയത്.

Rishabh Pant batting
3 അര്‍ധ സെഞ്ച്വറികള്‍; മികച്ച സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ

പരിശീലനം കഴിഞ്ഞുള്ള ഇടവേളയില്‍ പന്ത് സെന്‍ട്രല്‍ ക്രൈസ്റ്റ്ചര്‍ച്ചിലേക്ക് ഇലക്ട്രിക്ക് ബൈക്ക് ഓടിച്ച് കറങ്ങാനിറങ്ങി. അതിനിടെ നഗരത്തില്‍ വച്ച് പന്തിനെ ഓപ്പണ്‍ ഹൈസ് സ്വിങേഴ്‌സ് താരമായ മുഹമ്മദ് സഫി കാണാനിടയായി. താരം പന്തിനോട് തങ്ങളുടെ ടീമിനായി പ്രാദേശിക ടൂര്‍ണമെന്റ് കളിക്കാന്‍ ആവശ്യപ്പെട്ടു. ക്ഷണം സ്വീകരിച്ചാണ് ഋഷഭ് പന്ത് കളിക്കാനിറങ്ങിയത്.

'പന്ത് ഒരു ഇലക്ട്രിക്ക് ബൈക്കില്‍ പോകുന്നത് ഞാന്‍ കണ്ടു. വണ്ടി കൈകാണിച്ച് നിര്‍ത്തിച്ച് അദ്ദേഹത്തിനോടു സംസാരിക്കാനും ഫോട്ടോ എടുക്കാനുമൊക്കെയാണ് ഞങ്ങള്‍ തുടക്കത്തില്‍ ശ്രമിച്ചത്. അതിനിടെയാണ് ഞങ്ങള്‍ക്കു വേണ്ടി കളിക്കാന്‍ താത്പര്യമുണ്ടോ എന്നു ചോദിച്ചത്.'

'ശരി ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ വരാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടര്‍ന്നു അദ്ദേഹം പാഡ് കെട്ടി ഇറങ്ങുകയും ബാറ്റ് ചെയ്തു കുറച്ചു സിക്‌സറുകള്‍ പറത്തുകയും ചെയ്തു'- സഫി വ്യക്തമാക്കി.

തുടക്കത്തില്‍ എതിര്‍ ടീമിലെ താരങ്ങളാരും പന്തിനെ ശ്രദ്ധിച്ചിരുന്നില്ല. അത്ര ലളിത വേഷത്തിലാണ് താരം എത്തിയത്. തിളക്കമുള്ള നീല ട്രാക്ക് സ്യൂട്ട് ധരിച്ചെത്തിയ ഇന്ത്യ താരത്തെ മറുഭാഗത്തെ താരങ്ങള്‍ക്ക് ആദ്യം മനസിലായില്ലെന്നു സഫിയും വ്യക്തമാക്കി.

മാത്രമല്ല സ്വന്തം ക്രിക്കറ്റ് കിറ്റുമായല്ല അദ്ദേഹം വന്നത്. സഫിയുടെ കസിന്റെ കിറ്റാണ് അദ്ദേഹം ഉപയോഗിച്ചത്. എന്നാല്‍ അതൊന്നും അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചില്ല. ആക്രമണോത്സുക ശൈലിയോടുള്ള തന്റെ ഇഷ്ടം വ്യക്തമാക്കുന്നതായിരുന്നു പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്.

Rishabh Pant batting
വിശാൽ ജോർജിന് 'ഡബിൾ സെഞ്ച്വറി'; കൂറ്റൻ സ്കോർ ഉയർത്തി കേരളം
Rishabh Pant batting
'വേദാന്തിന്റെ ഓഫ് സ്പിൻ' ... 7 വിക്കറ്റുകൾ വീഴ്ത്തി സെവാഗിന്റെ രണ്ടാമത്തെ മകന്‍!
Summary

Rishabh Pant turned up for a local cricket match in Christchurch, under the quirky alias Stan Stan, smashing 54 off just 21 balls after a chance encounter ahead of India's second Test against New Zealand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER