'വേദാന്തിന്റെ ഓഫ് സ്പിൻ' ... 7 വിക്കറ്റുകൾ വീഴ്ത്തി സെവാഗിന്റെ രണ്ടാമത്തെ മകന്‍!

കൂച് ബെഹാര്‍ ട്രോഫി
Vedant Sehwag, Aaryavir
Vedant Sehwag, Aaryavir x
Updated on: 
1 min read

ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്ക് മുന്‍പ് കിടിലന്‍ ബാറ്റിങുമായി ഇന്ത്യക്ക് ഏഷ്യാ കപ്പ് കിരീടം സമ്മാനിച്ച വീരേന്ദര്‍ സെവാഗിന്റെ മൂത്ത മകന്‍ ആര്യവീര്‍ സെവാഗിനു പിന്നാലെ ഇളയ സഹോദരന്‍ വേദാന്ത് സെവാഗും ശ്രദ്ധേയ പ്രകടനവുമായി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്നു. മിന്നും ബൗളിങിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. ഡല്‍ഹി അണ്ടര്‍ 19 ടീമിനായി കൂച് ബെഹാര്‍ ട്രോഫി എലൈറ്റ് പോരാട്ടത്തില്‍ താരം 7 വിക്കറ്റുകള്‍ വീഴ്ത്തിയാണ് വാര്‍ത്തകളിലിടം പിടിച്ചത്. ഓഫ് സ്പിന്നറാണ് താരം.

പഞ്ചാബ് അണ്ടര്‍ 19 ടീമിനെതിരായ പോരാട്ടത്തില്‍ 22.3 ഓവറില്‍ 5 മെയ്ഡനുകള്‍ സഹിതം 88 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വേദാന്ത് 7 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 3.91 ഇക്കോണമി റേറ്റിലാണ് താരത്തിന്റെ മിന്നും ബൗളിങ്. പഞ്ചാബിന്റെ ഫസ്റ്റ് ഇന്നിങ്‌സ് 238 റണ്‍സില്‍ അവസാനിപ്പിക്കാനും വേദാന്തിന്റെ മികവില്‍ ഡല്‍ഹിക്ക് സാധിച്ചു.

Vedant Sehwag, Aaryavir
മുന്‍ കേരള താരം... ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മതിയാക്കി!

ചേട്ടൻ ആര്യവീർ സെവാ​ഗാണ് ഡൽഹി ടീം ക്യാപ്റ്റൻ. ചേട്ടന്റെ ക്യാപ്റ്റൻസിയിലാണ് അനിയന്റെ മിന്നും ബൗളിങ്.

ഇന്ത്യക്കായി അമ്പരപ്പിക്കുന്ന ബാറ്റിങ് പ്രകടനങ്ങളുമായി കളം വാണ ഇതിഹാസ ഓപ്പണിങ് ബാറ്ററുടെ രണ്ട് മക്കളും അച്ഛന്റെ വഴിയിലൂടെ തന്നെയാണ്. ഒരാള്‍ ബാറ്റിങിലും രണ്ടാമത്തെ മകന്‍ ബൗളിങിലുമാണ് സമീപ ദിവസങ്ങളിലായി കളത്തില്‍ മിന്നും ഫോം പുറത്തെടുത്തത്.

Vedant Sehwag, Aaryavir
ബാറ്റില്‍ 'സാംസണ്‍'! സെഞ്ച്വറി... 'ക്യാപ്റ്റന്‍ സഞ്ജുവിന്'!!
Vedant Sehwag, Aaryavir
അസ്ഹറുദ്ദീന്റെ സെഞ്ച്വറി, സഞ്ജുവിന്റെ വെടിക്കെട്ട്; ഹിമാചലിനെ തകർത്ത് കേരളം
Summary

Vedant Sehwag, son of former India opener Virender Sehwag, made headlines with an impressive bowling performance for Delhi U-19 against Punjab U-19 in the ongoing Cooch Behar Trophy Elite tournament

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER