മുന്‍ കേരള താരം... ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മതിയാക്കി!

വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ജേതാവ്
Baba Aparajith celebration
Baba Aparajith x
Updated on: 
1 min read

ചെന്നൈ: മുന്‍ കേരള ക്രിക്കറ്റ് താരവും അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീം അംഗവുമായ ബാബാ അപരാജിത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. തമിഴ്‌നാട്, ഇന്ത്യ എ ടീമുകള്‍ക്കായും താരം കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സ് ടീമുകളിലും ഉള്‍പ്പെട്ടു. 32ാം വയസിലാണ് അപരാജിതിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.

സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2012ല്‍ ലോകകപ്പ് നേടിയ അണ്ടര്‍ 19 ടീമിലാണ് ബാബാ അപരാജിത് കളിച്ചത്. ടൂര്‍ണമെന്റില്‍ 171 റണ്‍സും 5 വിക്കറ്റും താരം അന്ന് സ്വന്തമാക്കി. ഈ വര്‍ഷം ജനുവരിയിലാണ് അപരാജിത് അവസാനമായി മത്സര ക്രിക്കറ്റ് കളിച്ചത്.

Baba Aparajith celebration
ബാറ്റില്‍ 'സാംസണ്‍'! സെഞ്ച്വറി... 'ക്യാപ്റ്റന്‍ സഞ്ജുവിന്'!!

17ാം വയസില്‍ തമിഴ്‌നാടിന് കളിച്ചാണ് താരം രഞ്ജിയില്‍ അരങ്ങേറിയത്. 102 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 12 സെഞ്ച്വറികളും 27 അര്‍ധ സെഞ്ച്വറികളും അപരാജിത് നേടി. തമിഴ്‌നാടിന്റെ ക്യാപ്റ്റനുമായിരുന്നു. 2017-18 വര്‍ഷത്തില്‍ വിജയ് ഹസാരെ ട്രോഫി, 2020-21, 2021-22 സീസണുകളിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടങ്ങള്‍ നേടിയ തമിഴ്‌നാട് ടീമിലും താരം കളിച്ചു. കരിയറിന്റെ അവസാന ഘട്ടത്തിലാണ് താരം കേരളത്തിനായി കളിക്കാന്‍ എത്തിയത്.

ഐപിഎല്ലില്‍ 2013 മുതല്‍ 15 വരെ താരം ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും കളിക്കാന്‍ അവസരം കിട്ടിയില്ല. പിന്നീട് പുനെ ടീമിലും കളിച്ചു. 63 ടി20 മത്സരങ്ങളാണ് അപരാജിത് കരിയറില്‍ ആകെ കളിച്ചത്.

Baba Aparajith celebration
അസ്ഹറുദ്ദീന്റെ സെഞ്ച്വറി, സഞ്ജുവിന്റെ വെടിക്കെട്ട്; ഹിമാചലിനെ തകർത്ത് കേരളം
Baba Aparajith celebration
53 പന്തില്‍ 204! ബാറ്റില്‍ എഐ ചിപ്പെന്ന് ഐസ്‌ലന്‍ഡ് ക്രിക്കറ്റ്, വൈഭവ് തന്നെ എഐ എന്ന് കമന്റ്
Summary

Former India Under-19 World Cup-winning all-rounder Baba Aparajith has retired from first-class cricket at the age of 32, ending a career in which he represented Tamil Nadu, Kerala and India A, besides being part of Chennai Super Kings and Rising Pune Supergiant in the IPL

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER