Daryl Mitchell x
Sports

വീണ്ടും സെഞ്ച്വറി! ഡാരില്‍ മിച്ചലിന് മുന്നില്‍ വിയര്‍ത്ത് ഇന്ത്യന്‍ ബൗളിങ്, ഒപ്പം കൂടി ഗ്ലെന്‍ ഫിലിപ്‌സും

കരിയറിലെ 9ാം ഏകദിന സെഞ്ച്വറിയാണ് കിവി ബാറ്റര്‍ നേടിയത്

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ഇന്ത്യക്കെതിരെ തുടരെ രണ്ടാം ഏകദിനത്തിലും സെഞ്ച്വറി തൂക്കി ഡാരില്‍ മിച്ചല്‍. മൂന്നാം ഏകദിനത്തില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ കൂട്ടുപിടിച്ച് ഡാരില്‍ മിച്ചല്‍ ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നു. ഗ്ലെന്‍ ഫിലിപ്‌സും അര്‍ധ സെഞ്ച്വറി പിന്നിട്ട് കുതിക്കുന്നു. 5 റണ്‍സില്‍ രണ്ട് വിക്കറ്റുകളും 58ല്‍ മൂന്നാം വിക്കറ്റും നഷ്ടമായ കിവികളെ ഡാരില്‍ മിച്ചല്‍ ഗ്ലെന്‍ ഫിലിപ്‌സ് സഖ്യം ട്രാക്കിലാക്കുകയായിരുന്നു.

രണ്ടാം പോരാട്ടം ഇന്ത്യയില്‍ നിന്നു തട്ടിയെടുത്തത് ഡാരില്‍ മിച്ചലാണ്. താരത്തിന്റെ കിടിലന്‍ സെഞ്ച്വറി ബലത്തിലാണ് ന്യൂസിലന്‍ഡ് ജയം സ്വന്തമാക്കി പരമ്പരയില്‍ ഒപ്പമെത്തിയത്. പിന്നാലെയാണ് ഇന്‍ഡോറിലും താരം ഇന്ത്യയെ വെല്ലുവിളിച്ച് ക്രീസില്‍ നിന്നത്. 106 പന്തില്‍ 10 ഫോറും 2 സിക്‌സും സഹിതം 100 റണ്‍സെടുത്താണ് സെഞ്ച്വറിയടിച്ചത്. താരത്തിന്റെ 9ാം ഏകദിന സെഞ്ച്വറിയാണിത്.

നിലവില്‍ ഡാരില്‍ മിച്ചല്‍ 112 റണ്‍സുമായും ഗ്ലെന്‍ ഫിലിപ്‌സ് 75 റണ്‍സുമായും ക്രീസില്‍. താരം 6 ഫോറും ഒരു സിക്‌സും തൂക്കി. ന്യൂസിലന്‍ഡ് സ്‌കോര്‍ 200 കടന്നു. നിലവില്‍ അവര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെന്ന നിലയില്‍.

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ് തുടങ്ങിയ ന്യൂസിലന്‍ഡിനു തുടക്കത്തില്‍ തന്നെ അടി കിട്ടി. സ്‌കോര്‍ 5 റണ്‍സില്‍ നില്‍ക്കെ അവര്‍ക്ക് ഓപ്പണര്‍മാരെ നഷ്ടമായി. പിന്നീട് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വില്‍ യങ്, ഡാരില്‍ മിച്ചല്‍ സഖ്യത്തിന്റെ ചെറുത്തു നില്‍പ്പില്‍ അവര്‍ ആദ്യത്തെ ഞെട്ടലില്‍ നിന്നു മുക്തരായി. ഈ സഖ്യം മുന്നോട്ടു പോകുന്നതിനിടെ ന്യൂസിലന്‍ഡിനു വീണ്ടും തിരിച്ചടി കിട്ടി. വില്‍ യങിനെ അവര്‍ക്ക് മൂന്നാമതായി നഷ്ടമായി.

സ്‌കോര്‍ 5ല്‍ നില്‍ക്കെ തുടരെ രണ്ട് വിക്കറ്റുകള്‍ വീണത് കിവികളെ ഞെട്ടിച്ചു. ആദ്യ ഓവറിന്റെ നാലാം പന്തില്‍ ഓപ്പണര്‍ ഹെന്റി നിക്കോള്‍സിനെ ക്ലീന്‍ ബൗള്‍ഡാക്കി അര്‍ഷ്ദീപ് സിങാണ് കിവികളെ നിശബ്ദരാക്കിയത്. താരം ഗോള്‍ഡന്‍ ഡക്കായി. പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം മൂന്നാം ഏകദിനത്തില്‍ ഇലവനിലെത്തിയ താരം അര്‍ഹതയുടെ ഉത്തരം തുടക്കം തന്നെ നല്‍കി. ആദ്യ രണ്ട് കളികളിലും അര്‍ഷ്ദീപിനെ പുറത്തിരുത്തി പ്രസിദ്ധിനെ കളിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

രണ്ടാം ഓവര്‍ എറിയാനെത്തിയ ഹര്‍ഷിത് റാണ ആദ്യ പന്തില്‍ തന്നെ സഹ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വയേയും മടക്കിയതോടെ ന്യൂസിലന്‍ഡ് പരുങ്ങി. പിന്നാലെ ഹര്‍ഷിത് വില്‍ യങിനേയും മടക്കി വിക്കറ്റ് നേട്ടം രണ്ടാക്കി.

5 റണ്‍സില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ കിവികള്‍ക്ക് നഷ്ടമായി. പിന്നീടാണ് വില്‍ യങും ഡാരില്‍ മിച്ചലും ഇന്നിങ്‌സ് നേരെയാക്കാനുള്ള ശ്രമവുമായി മുന്നോട്ടു പോയത്.

സ്‌കോര്‍ 58 വരെ ന്യൂസിലന്‍ഡ് കരുതലോടെ നീങ്ങി. സ്‌കോര്‍ 58ല്‍ നില്‍ക്കെ ഹര്‍ഷിത് റാണ വില്‍ യങിനെ മടക്കി കിവികളെ വീണ്ടും പ്രതിരോധത്തിലാക്കി. താരം 30 റണ്‍സുമായി പുറത്തായി.

new zealand vs india Daryl Mitchell and Glenn Phillips are set and are dominating India at the moment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി നയിക്കും; ഭൂരിപക്ഷം കിട്ടിയാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ആള്‍ മുഖ്യമന്ത്രി'

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

'ഒറിജിനലിനെ വെല്ലും'; ജയന്റെ ഫിഗറില്‍ ചായ വില്‍പ്പന, യുവജനോത്സവ നഗരിയിലെ താരമായി അഷറഫ്- വിഡിയോ

മലപ്പുറത്ത് ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതി; മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നത്; അധിക്ഷേപ പരാമര്‍ശവുമായി സജി ചെറിയാന്‍

മലപ്പുറത്ത് സ്ത്രീയും രണ്ട് മക്കളും കുളത്തില്‍ മുങ്ങിമരിച്ചു

SCROLL FOR NEXT