പാക് വംശജരായ താരങ്ങള്‍ക്ക് ഇന്ത്യയില്‍ ലോകകപ്പ് കളിക്കണം; വിസ വേഗം കിട്ടാന്‍ ഐസിസി ഇടപെടല്‍

ഇംഗ്ലണ്ട് ടീമിലെ പാക് വംശജരായ താരങ്ങള്‍ക്ക് വിസ കിട്ടി
Adil Rashid and Rehan Ahmad
ഇം​ഗ്ലണ്ട് താരങ്ങളായ ആദിൽ റഷീദ്, രഹാൻ അഹമദ് T20 World Cupx
Updated on
1 min read

ദുബൈ: ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരുന്ന പാകിസ്ഥാന്‍ വംശജരായ മറ്റ് രാജ്യങ്ങള്‍ക്കായി കളിക്കുന്ന താരങ്ങളുടേയും ഒഫീഷ്യല്‍സിന്റേയും വിസ നടപടികള്‍ സുഗമമാക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഇടപെടല്‍. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് അരങ്ങേറുന്നത്. ഈ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ട്, യുഎസ്എ അടക്കമുള്ള ടീമുകളില്‍ കളിക്കുന്ന പാകിസ്ഥാന്‍ വംശജരായ താരങ്ങള്‍ക്ക് വിസ ലഭിക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പലര്‍ക്കും വിസ ഇപ്പോഴും ലഭ്യമായിട്ടില്ല. ഇതോടെയാണ് ഐസിസിയുടെ ഇടപെടല്‍.

ഇംഗ്ലണ്ട് ടീമില്‍ സ്പിന്നര്‍മാരായ ആദില്‍ റഷീദ്, രഹാന്‍ അഹമദ്, പേസര്‍ സാഖിബ് മഹ്മൂദ് എന്നിവര്‍ പാകിസ്ഥാന്‍ വംശജരാണ്. യുഎസ്എ ടീമില്‍ അലി ഖാന്‍, ഷയാന്‍ ജഹാംഗീര്‍, നെതര്‍ലന്‍ഡ്‌സ് ടീമില്‍ സുല്‍ഫിഖര്‍ സാഖിബ് എന്നീ പാക് വംശജരുമുണ്ട്.

നിലവില്‍ ആദില്‍ റഷീദിനും രഹാനും സാഖിബിനും വിസ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നെതര്‍ലന്‍ഡ്‌സ് ടീമിനൊപ്പമുള്ള ഓഫീഷ്യലുകളില്‍ ഒരാളായ ഷാ സലീം സഫറിനും വിസ ലഭിച്ചിട്ടുണ്ട്. മറ്റ് താരങ്ങളുടെ വിസ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതയും റിപ്പോര്‍ട്ടുകളുണ്ട്.

Adil Rashid and Rehan Ahmad
ഇന്ത്യയെ വെല്ലുവിളിച്ച് വീണ്ടും ഡാരില്‍ മിച്ചല്‍; അര്‍ധ സെഞ്ച്വറി, ന്യൂസിലന്‍ഡ് പൊരുതുന്നു

ഇംഗ്ലണ്ട്, യുഎസ്എ, നെതര്‍ലന്‍ഡ്‌സ് ടീമുകളെ കൂടാതെ യുഎഇ, ഇറ്റലി, ബംഗ്ലാദേശ്, കാനഡ ടീമുകളും പാക് വംശജരുണ്ട്. ഈ ടീമുകളുടെ താരങ്ങളുടെ വിസ നടപടിക്രമങ്ങള്‍ അടുത്തയാഴ്ചയോടെ പൂര്‍ത്തിയാകുമെന്നാണ് വിവരം. ഈ മാസം 31നു മുന്‍പ് താരങ്ങള്‍ക്ക് വിസ ലഭിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ ലോകകപ്പ് കളിക്കാന്‍ സാധിക്കു.

ഈ ഘട്ടത്തിലാണ് ഐസിസിയുടെ നിര്‍ണായക ഇടപെടല്‍. ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമീഷനുമായി ഐസിസി നിരന്തരം ഇടപെടല്‍ നടത്തുന്നുണ്ട്. മുഴുവന്‍ താരങ്ങള്‍ക്കും ഒഫീഷ്യല്‍സുകള്‍ക്കും വിസ എത്രയും വേഗം ലഭ്യമാക്കാനാണ് നീക്കം.

Adil Rashid and Rehan Ahmad
തുടക്കം വീണത് 3 വിക്കറ്റുകള്‍; ഞെട്ടിച്ച് ഹർഷിത് റാണ; കിവികള്‍ പ്രതിരോധത്തില്‍
Summary

ICC is facilitating visa formalities for 42 players and officials of Pakistan origin ahead of the T20 World Cup in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com