new zealand vs india x
Sports

തുടക്കം വീണത് 3 വിക്കറ്റുകള്‍; ഞെട്ടിച്ച് ഹർഷിത് റാണ; കിവികള്‍ പ്രതിരോധത്തില്‍

മൂന്നാം ഏകദിനത്തിൽ 58 റൺസിനിടെ ന്യൂസിലൻഡിന് 3 വിക്കറ്റുകൾ നഷ്ടം

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ തുടക്കത്തില്‍ തകര്‍ന്ന് ന്യൂസിലന്‍ഡ്. 58 റൺസിനിടെ അവർക്ക് 3 വിക്കറ്റുകൾ നഷ്ടമായി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വില്‍ യങ്, ഡാരില്‍ മിച്ചല്‍ സഖ്യത്തിന്റെ ചെറുത്തു നില്‍പ്പില്‍ അവര്‍ ആദ്യത്തെ ഞെട്ടലില്‍ നിന്നു മുക്തരായി. ഈ സഖ്യം മുന്നോട്ടു പോകുന്നതിനിടെ ന്യൂസിലന്‍ഡിനു വീണ്ടും തിരിച്ചടി കിട്ടി. വില്‍ യങിനെ അവര്‍ക്ക് മൂന്നാമതായി നഷ്ടമായി. നിലവിൽ അവർ 3 വിക്കറ്റ് നഷ്ടത്തിൽ 71 റൺസെന്ന നിലയിൽ.

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ 5ല്‍ നില്‍ക്കെ തുടരെ രണ്ട് വിക്കറ്റുകള്‍ വീണത് കിവികളെ ഞെട്ടിച്ചു. ആദ്യ ഓവറിന്റെ നാലാം പന്തില്‍ ഓപ്പണര്‍ ഹെന്റി നിക്കോള്‍സിനെ ക്ലീന്‍ ബൗള്‍ഡാക്കി അര്‍ഷ്ദീപ് സിങാണ് കിവികളെ നിശബ്ദരാക്കിയത്. താരം ഗോള്‍ഡന്‍ ഡക്കായി. പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം മൂന്നാം ഏകദിനത്തില്‍ ഇലവനിലെത്തിയ താരം അര്‍ഹതയുടെ ഉത്തരം തുടക്കം തന്നെ നല്‍കി. ആദ്യ രണ്ട് കളികളിലും അര്‍ഷ്ദീപിനെ പുറത്തിരുത്തി പ്രസിദ്ധിനെ കളിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

രണ്ടാം ഓവര്‍ എറിയാനെത്തിയ ഹര്‍ഷിത് റാണ ആദ്യ പന്തില്‍ തന്നെ സഹ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വയേയും മടക്കിയതോടെ ന്യൂസിലന്‍ഡ് പരുങ്ങി. പിന്നാലെ ഹര്‍ഷിത് വില്‍ യങിനേയും മടക്കി വിക്കറ്റ് നേട്ടം രണ്ടാക്കി.

5 റണ്‍സില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ കിവികള്‍ക്ക് നഷ്ടമായി. പിന്നീടാണ് വില്‍ യങും ഡാരില്‍ മിച്ചലും ഇന്നിങ്‌സ് നേരെയാക്കാനുള്ള ശ്രമവുമായി മുന്നോട്ടു പോയത്.

സ്‌കോര്‍ 58 വരെ ന്യൂസിലന്‍ഡ് കരുതലോടെ നീങ്ങി. സ്‌കോര്‍ 58ല്‍ നില്‍ക്കെ ഹര്‍ഷിത് റാണ വില്‍ യങിനെ മടക്കി കിവികളെ വീണ്ടും പ്രതിരോധത്തിലാക്കി. താരം 30 റണ്‍സുമായി പുറത്തായി.

new zealand vs india

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

Today's Rashi Phalam June 10| ഏറെ നാളായി അന്വേഷിച്ചിരുന്ന ഒരു വിവരം ലഭിക്കും; വായ്പ അനുവദിച്ചു കിട്ടും

ഫ്‌ലൈറ്റ് ചാര്‍ജ് കൂടുമോ?; വിമാന ഇന്ധന വില വര്‍ധിപ്പിച്ചു

വധശ്രമക്കേസില്‍ ബിജെപി കൗണ്‍സിലര്‍ അറസ്റ്റില്‍, ഹെലികോപ്റ്റര്‍ തകര്‍ത്തതിന് ഇറാനെ ആക്രമിച്ച് യുഎസ്, പെരുമഴ തുടരും; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

മദ്യപാനത്തിനിടെ തര്‍ക്കം; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

SCROLL FOR NEXT