വൈഷ്ണവി ശര്‍മയും കമാലിനിയും ആദ്യമായി ഏകദിന ടീമില്‍; മലയാളി താരങ്ങള്‍ക്ക് ഇടമില്ല

ഓസ്‌ട്രേലിയ പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ടി20, ഏകദിന ടീം
Australia tour India womens squad
India womens squadx
Updated on
1 min read

മുംബൈ: ഓസ്‌ട്രേലിയ പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇടം കൈയന്‍ സ്പിന്നര്‍ വൈഷ്ണവി ശര്‍മ ഇതാദ്യമായി ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം പിടിച്ചു. 17കാരിയായ വിക്കറ്റ് കീപ്പര്‍ ജി കമാലിനിയും ഇതാദ്യമായി ഏകദിന ടീമില്‍ ഇടം പിടിച്ചു. ഭാരതി ഫുല്‍മാലി ഒരിടവേളയ്ക്കു ശേഷം ടി20 ടീമിലേക്ക് തിരിച്ചെത്തി. രണ്ട് ടീമിലും ഒറ്റ മലയാളി താരങ്ങള്‍ക്കും ഇടം പിടിക്കാനായില്ല.

ഏകദിന ടീമില്‍ ഇടംപിടിച്ച ഹര്‍ലീന്‍ ഡിയോളിനെ ടി20 ടീമിലേക്ക് പരിഗണിച്ചില്ല. വനിതാ പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമില്‍ ബാറ്റ് വീശുന്നതിനിടെയാണ് താരത്തെ ടി20 ടീമിലേക്ക് പരിഗണിക്കാതിരുന്നത് എന്നതു ശ്രദ്ധേയമായി. അതേസമയം അന്താരാഷ്ട്ര ടി20യില്‍ താരത്തിനു ഇതുവരെ കാര്യമായി തിളങ്ങാന്‍ സാധിക്കാത്തത് തിരിച്ചടിയായി.

2019ലാണ് ഭാരതി ഫുല്‍മാലി അവസാനമായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്. നടപ്പ് വനിതാ പ്രീമിയര്‍ ലീഗിലെ മിന്നും ഫോമാണ് ഭാരതിയ്ക്ക് ഇടവേളയ്ക്ക് ശേഷം ടീമില്‍ ഇടം നല്‍കിയത്. താരം ഗുജറാത്ത് ജയന്റ്‌സിനായി 92 റണ്‍സടിച്ച് ഫോമില്‍ ബാറ്റ് വീശിയിരുന്നു. നാല് ഇന്നിങ്‌സുകളില്‍ നിന്നായി താരം ഇതുവരെ 133 റണ്‍സും പ്രീമിയര്‍ ലീഗില്‍ അടിച്ചിട്ടുണ്ട്.

Australia tour India womens squad
എംബാപ്പെയ്ക്ക് 50ാം ​ഗോൾ! റയല്‍ മാഡ്രിഡ് മുന്നോട്ട്

2024ലെ ടി20 ലോകകപ്പിനു ശേഷം പരിക്കു വേട്ടയായടിയ ശ്രേയങ്ക പാട്ടീലും തിരിച്ചെത്തിയിട്ടുണ്ട്. താരം ടി20 ടീമിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ടി20 ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, ഷെഫാലി വര്‍മ, രോണുക ഠാക്കൂര്‍, ശ്രീ ചരണി, വൈഷ്ണവി ശര്‍മ, ക്രാന്തി ഗൗഡ്, സ്‌നേഹ് റാണ, ദീപ്തി ശര്‍മ, റിച്ച ഘോഷ്, ജി കമാലിനി, അരുന്ധതി റെഡ്ഡി, അമന്‍ജോത് കൗര്‍, ജെമിമ റോഡ്രിഗ്‌സ്, ഭാരതി ഫുല്‍മാലി, ശ്രേയങ്ക പാട്ടീല്‍.

ഏകദിന ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, ഷെഫാലി വര്‍മ, രോണുക ഠാക്കൂര്‍, ശ്രീ ചരണി, വൈഷ്ണവി ശര്‍മ, ക്രാന്തി ഗൗഡ്, സ്‌നേഹ് റാണ, ദീപ്തി ശര്‍മ, റിച്ച ഘോഷ്, ജി കമാലിനി, കഷ്‌വി ഗൗതം, അമന്‍ജോത് കൗര്‍, ജെമിമ റോഡ്രിഗ്‌സ്, ഹര്‍ലീന്‍ ഡിയോള്‍.

Australia tour India womens squad
സ്മൃതി മന്ധാന 96; അപരാജിതം ആര്‍സിബി, തുടരെ നാലാം ജയം
Summary

India womens squad Vaishnavi Sharma and Bharti Fulmali have been named in India's squads for the Australia tour

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com